ഡാളസ് : സുപ്രസിദ്ധ കണ്വൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പായുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാൻ ഡാളസ് നിവാസികൾക്ക് അവസരം ഒരുങ്ങുന്നു.
ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 23, 24, 25 (വെള്ളി ശനി ഞായർ) തീയതികളിൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വച്ച് (11550 Luna Rd, Dallas, TX 75234) നടത്തപ്പെടുന്ന ബൈബിൾ കണ്വൻഷണിൽറവ.ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പാ തിരുവചനപ്രഘോഷണം നടത്തും. വൈകിട്ട് 6:30 മുതൽ 9 വരെ നടത്തപ്പെടുന്ന കണ്വൻഷൻ യോഗങ്ങൾ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.
ഈ വൈദികശ്രേഷ്ഠന്റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിനും കണ്വൻഷൻ യോഗങ്ങൾ അനുഗ്രഹകരമാക്കി തീർക്കുന്നതിനും ജാതിമത ഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കണ്വൻഷൻ യോഗങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
റവ.ഡോ. എബ്രഹാം മാത്യു 2148864532
റവ ബ്ലെസിൻ കെ. മോൻ 9729510320
ജോബി. ജോണ്‍ 2142353888 (കണ്‍വീനർ )
ജോ ഇട്ടി 2146041058 (സെക്രട്ടറി )
ഫെബിൻ ജോജി (ട്രഷറർ ) 469 356 3621
റിപ്പോർട്ട് : ജീമോൻ റാന്നി
പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ നയിക്കുന്ന ബൈബിൾ കണ്വൻഷൻ ഓഗസ്റ്റ് 23 മുതൽ
11:52 PM Aug 19, 2019 | Deepika.com