കോണ്‍ഫറൻസിന്റെ വിജയത്തിനായി ഐഎപിസി ചെയർമാൻ ജിൻസ്മോൻ സഖറിയ, നാഷണൽ പ്രസിഡന്റ് സുനിൽ ജോസഫ് കുരന്പാല, നാഷണൽ സെക്രട്ടറി മാത്യുകുട്ടി ഈശോ, ബോർഡ് സെക്രട്ടറി ഡോ. മാത്യൂസ് ജോയ്സ് എന്നിവരുടെ നേതൃത്വത്തിൽ ഹൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് കുടൽ ജനറൽ കണ്‍വീനറായി സ്വാഗതസംഘം രൂപികരിച്ചു.
പ്രമുഖ മാധ്യമ പ്രവർത്തകൻ കമലേഷ് സി മേത്ത, ഡോ. ചന്ദ്ര കാന്ത് മിത്തൽ, ഫൊക്കാന മുൻ പ്രസിഡന്റ് ജികെ പിള്ള , ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ, വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്.കെ. ചെറിയാൻ, മലയാളി അസോസിയേഷൻ പ്രസിഡന്റ് മാർട്ടിൻ ജോണ്‍, നഴ്സിംഗ് അസോസിയേഷൻ പ്രസിഡന്റ് അക്കാമ്മ കല്ലേൽ, പ്രമുഖ സാമൂഹ്യ പ്രവർത്തക പൊന്നുപിള്ള എന്നിവർ രക്ഷാധികാരികളായിരിക്കും.
ഈശോ ജേക്കബ് (വൈസ് ചെയർമാൻ ), സൈമണ്‍ വാളാച്ചേരിൽ (ജോയിന്റ് കണ്‍വീനർ ), സുരേഷ് രാമകൃഷ്ണൻ (ചീഫ് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി ചെയർമാൻമാരായിജേക്കബ് കുടശനാട്, സി.ജീ ഡാനിയേൽ, റോയി തോമസ്, ബാബു ചാക്കോ, ജോജി ജോസഫ് ആൻഡ്രൂസ് ജേക്കബ്, റെനി കവലയിൽ, വിനി നായർ, മിനി നായർ, മിനാ നിബു, അനുപമ വെങ്കിടേഷ്, അജയ് ഘോഷ്, ജോർജ് കൊട്ടാരത്തിൽ, സാം മത്തായി, സന്തോഷ് എബ്രഹാം, പി.സി മാത്യു, സംഗീത ദുവാ, കോരസണ്‍ വർഗീസ്, പ്രവീണ്‍ ചോപ്ര, ഡോ. പി.വി ബൈജു എന്നിവർ പ്രവർത്തിക്കും.
കോണ്‍ഫറൻസിന്റെ കിക്ക് ഓഫ് ഓഗസ്റ്റ് 11 ഞായറാഴ്ച പ്രസിദ്ധ സാഹിത്യകാരൻ പ്രഫ.
എം.എൻ. കാരശേരി ഹൂസ്റ്റണ്‍ സ്റ്റാഫോർഡ് മീഡിയ സെന്ററിൽ വച്ചു നിർവഹിച്ചു.
വെറുപ്പ് വിദ്വേഷം മാനവികത എന്ന വിഷയത്തെ ആസ്പദമാക്കി പ്രഫ. എം.എൻ. കാരശേരി പ്രഭാഷണം നടത്തി. കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. രാമചന്ദ്രൻ തെക്കേടത്ത് വിശിഷ്ടാതിധിയായിരുന്നു.
കോണ്‍ഫറൻസ് സ്വാഗത സംഘം വൈസ് ചെയർമാൻ ഈശോ ജേക്കബ് അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജനറൽകണ്‍വീനർ ജെയിംസ് കൂടൽ സ്വാഗതവും ജോയിന്റ് കണ്‍വീനർ സൈമണ്‍ വാളാച്ചെരിൽ കൃതജ്ഞതയും പറഞ്ഞു.
കോണ്‍ഫറൻസ് ചീഫ് കോർഡിനേറ്റർ സുരേഷ് രാമകൃഷ്ണൻ പ്രൊഫ. എം.എൻ.കാരശ്ശേരിക്ക് ഉപഹാരം നൽകി ആദരിച്ചു .കോണ്‍ഫ്രറൻസിന്റെ രജിട്രേഷൻ ഇൻഡോ അമേരിക്കൻ ബിസിനസ് ഫോറം പ്രസിഡന്റ് മൈസൂർ തന്പിക്ക് നൽകി ഉദ്ഘാടനം ചെയ്തു . കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർചാൻസലർ ഡോ .രാമചന്ദ്രൻ തെക്കേടത്ത് വിശിഷ്ടാതിധി ആയിരുന്നു.
മലയാളം സൊസൈറ്റി പ്രസിഡന്റ് ജോർജ്ജ് മണ്ണിക്കരോട്ട് .ഡിബേറ് ഫോറം കണ്‍വീനർ എ സി ജോർജ്, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ ,മലയാളി അസോസിയേഷൻ പ്രസിഡന്റ് മാർട്ടിൻ ജോണ്‍ . വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ ,ഫോമാ റീജിയണൽ പ്രസിഡന്റ് തോമസ് ഓടിയാം കുന്നേൽ ,എന്നിവർ ചർച്ചയിൽ പങ്കടുത്തു .
ഐ എ പി സി ഭാരവാഹികളായ ആൻഡ്രൂ ജേക്കബ്, സി ജി ഡാനിയേൽ,ജോജി ജോസഫ്, ബാബു ചാക്കോ, റോയി തോമസ് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ജെയിംസ് കൂടൽ