കിഴക്കൻ പ്രവിശ്യ കെ എം സി സി ഹജ്ജ്‌ വോളന്‍റിയർ സെൽ യാത്രയയപ്പ്‌ സംഗമം

10:48 PM Aug 12, 2019 | Deepika.com
ദമാം: കിഴക്കൻ പ്രവിശ്യ കെ എം സി സി ഹജ്ജ്‌ വോളന്‍റിയർ സെൽ ഈ വർഷം മക്കയിലെത്തുന്ന ഹാജിമാർക്കുള്ള സന്നദ്ധസേവനത്തിന്ന് തായാറായ നൂറിൽപരം സേവന പ്രവർത്തകർക്ക്‌ യാത്രായപ്പ്‌ നൽകി.

ദാർ അസ്സിഹ മെഡിക്കൽ സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കിഴക്കൻപ്രവിശ്യ കെ എം സി സി ആക്ടിംഗ്‌ പ്രസിഡന്‍റ് ഖാളി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. കിഴക്കൻ പ്രവിശ്യ കെ എം സി സി ഹജ്ജ്‌ വോളന്‍റിയർ സെൽ രക്ഷാധികാരി ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. ഇദ്‌രീസ്‌ സലാഹി മുഖ്യ പ്രഭാഷണം നടത്തി. കിഴക്കൻപ്രവിശ്യയിലെ പ്രമുഖ വ്യാപാര ശൃംഖലയായ ഇറാം കോണ്ട്രാക്റ്റിംഗ്‌ കമ്പനി വൈസ്‌ പ്രസിഡന്‍റ് ഫഹദ്‌ അൽ തുവൈജിരി,ഇറാം ഗ്രൂപ്പ്‌ ബിസിനസ് മേനേജർ അബ്ദുൽ അസീസ്‌ സഊദ്‌ അൽതുവൈജിരി, ഹുസൈൻ മുഹമ്മദ്‌ അലി, സൗദി പ്രമുഖരടക്കം കിഴക്കൻപ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. സാജിദ്‌ ആറാട്ടുപുഴ .ഇ എം കബീർ,പിടി അലവി,ഡോ:ജാബിർ ഹുദവി എന്നിവർ സംസാരിച്ചു.ബഷീർ ബാഖവി പ്രതിജ്ഞ ചൊല്ലിക്കൊടുടുത്തു.

ഷാജി ആലപ്പുഴ വോളന്‍റിയേഴ്സിനുള്ള ഐഡി കാർഡ്‌ വിതരണോദ്ഘാടനം മഹമൂദ്‌ പൂക്കാടിനു നൽകി നിർവഹിച്ചു.ഹാജിമാർക്ക്‌ വേണ്ടി മിനായിലേക്ക്‌ ദാർ അസ്സിഹ്ഹ സംഭാവന ചെയ്ത വീൽചെയർ ഖാദർ അണംഘൂറിന്ന് നൽകി ഹമീദ്‌ വടകര നിർവഹിച്ചു.
വോളന്‍റിയേഴ്സിനുള്ള ജേഴ്സി നൗഷാദ്‌ തിരുവനന്തപുരം സഅദ്‌ നീലിയത്തിന് നൽകി.
അസീസ്‌ എരുവാട്ടി,ഫൈസൽ ഇരിക്കൂർ,സിറാജ്‌ ആലുവ,മുഷ്താഖ്‌,തുടങ്ങിയവർ നേതൃത്വം നൽകി.റഹ്‌മാൻ കാരയാട്‌ സ്വാഗതവും സിദ്ദീഖ്‌ പാണ്ടികശാല നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം