യുദ്ധതടവുകാരുടെ മൃതദേഹാവശിഷ്ടങ്ങൾ കുവൈത്തിന് കൈമാറി

04:40 PM Aug 10, 2019 | Deepika.com
കുവൈത്ത് സിറ്റി : ഇറാഖിലെ മരുപ്രദേശങ്ങളിലെ കൂട്ടകുഴിമാടങ്ങളിൽനിന്ന് അന്താരാഷ്‌ട്ര റെഡ്ക്രോസ് സംഘം കണ്ടെത്തിയ കുവൈത്ത് യുദ്ധത്തടവുകാരുടേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കുവൈത്തിന് കൈമാറി.

അധിനിവേശകാലത്ത് കാണാതായ 48 കുവൈത്ത് പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങളാണ് കഴിഞ്ഞ ദിവസം അബ്ദലിയിൽ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിയത്. ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ ചടങ്ങില്‍ സന്നിഹിതായിരുന്നു.

ദക്ഷിണ ഇറാഖിലെ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ അധിനിവേശ കാലത്ത് കുവൈത്തിൽനിന്ന് കാണാതായവരുടേതാണെന്ന് സ്ഥിരീകരിച്ചതായും ഇവ കുവൈത്തിന് കൈമാറുമെന്നും ഇറാഖ് വിദേശകാര്യ വക്താവ് അഹ്മദ് അൽ സഹാഫ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കുവൈത്തിൽനിന്ന് കാണാതായത്.

റിപ്പോർട്ട്: സലിം കോട്ടയിൽ