ഡബ്ല്യുഎംസി ബഹറിൻ പ്രൊവിൻസ് കമ്മിറ്റി അനുശോചിച്ചു

03:50 PM Aug 10, 2019 | Deepika.com
മനാമ: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹറിൻ പ്രൊവിൻസ് കമ്മിറ്റി അനുശോചിച്ചു. മനാമ അൽ ഓസ്‌റ റസ്റ്ററന്‍റിൽ നടന്ന യോഗത്തിൽ ആക്ടിംഗ് ചെയർമാൻ പ്രദീപ്‌ പുറവങ്കര അധ്യക്ഷത വഹിച്ചു. സീനിയർ അംഗങ്ങളായ സോമൻ ബേബി, സേവി മാത്തുണ്ണി, ബാലചന്ദ്രൻ കുന്നത്ത്, പ്രവീൺ, ഷൈലജ ദേവി, മൃദുല ബാലചന്ദ്രൻ, സുഷമ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും വൈസ് പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.