കുവൈത്ത് സിറ്റി : സ്വര്‍ഗീയ സുഷമ സ്വരാജിന്റെ വിയോഗത്തില്‍ അബാസിയയില്‍ ഭാരതീയ പ്രവാസി പരിക്ഷത് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. അബാസിയ ബി പി പി ഹാളിൽ നടന്ന യോഗത്തിൽ ബിപിപി ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അഡ്വ. എം.കെ സുമോദ് അദ്ധ്യക്ഷത വഹിച്ചു.
സുഷമ സ്വരാജ് ദേശീയ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ജ്വലിച്ചു നിന്ന സുവര്‍ണ്ണ നക്ഷത്രമായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിര്‍വഹിക്കാൻ സുഷമാജിക്ക് സാധിച്ചുവെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. വി വിജയരാഘവൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സുഷമാ സ്വരാജ് വിദേശകാര്യമന്ത്രിയായിരുന്ന കാലത്താണ് പ്രവാസി മലയാളികളുടെ നൂറുകണക്കിന് പ്രശ്നങ്ങള്‍ക്ക് യഥാസമയം പരിഹാരം കാണാന്‍ സാധിച്ചത്. നാട് നേരിടുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുകവഴി സര്‍വ്വരുടേയും ആദരവും അംഗീകാരവും സുഷമാ ജീ നേടുവാന്‍ സാധിച്ചുവെന്ന് സേവാദർശൻ ജനറൽ സെക്രട്ടറി പ്രവീൺ വാസുദേവൻ പറഞ്ഞു. വിവിധ ഭാഷ കൺവീനർ രാജ് ഭണ്ഡാരി, മോഹൻകുമാർ, ശ്രീജിത്ത്, പയസ് ജോസഫ്, ബിനോയ് സെബാസ്റ്റ്യൻ, വേണുഗോപാൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. തുടര്‍ന്ന് പുഷ്പാർച്ചനയും നടന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഭാരതീയ പ്രവാസി പരിക്ഷത് അനുശോചന യോഗം സംഘടിപ്പിച്ചു
08:28 PM Aug 09, 2019 | Deepika.com