ഹൂസ്റ്റണ്‍ :മണര്‍കാട് കലുകടവിലായ കന്നുകുഴിയില്‍ എബ്രഹാമിന്റെ (ജോര്‍ജ്) ഭാര്യ രാജമ്മ ഏബ്രഹാം (67) ഹൂസ്റ്റണില്‍ ജൂലൈ 20 ശനിയാഴ്ച വൈകീട്ട് നിര്യാതയായി. പരേത കൊല്ലാട് കൊടുവത്ത് കുടുംബാംഗമാണ്.
മക്കള്‍ : രാജി, റാണി, റിനി.(മൂവരും ഹൂസ്റ്റന്‍). മരുമക്കള്‍ വെങ്ങോല മഠത്തില്‍ ദിപു ജോര്‍ജ്, പത്തനാപുരം ചാച്ചിപ്പുന്ന മരുതത്ത് മന്ദിരത്തില്‍ ടോണി വര്‍ഗീസ്, ബാംഗ്ലൂര്‍ ഹെന്നൂര്‍ മാളിയേക്കല്‍ സുനീത് ചാര്‍ലി (മൂവരും ഹൂസ്റ്റന്‍)
എബ്രഹാം കൊടുവത്ത്, സണ്ണി കൊടുവത്ത്, ബേബി കോടുവത്ത് (എല്ലാവരും ഡാളസ്), വത്സമ്മ വര്‍ഗീസ് ചെമ്പോല (കേരളം) ജെയ്സമ്മ കുര്യാക്കോസ് (ഡാളസ്) ബോബന് കൊടുവത്ത് (ഡാളസ് ),റോയ് കൊടുവത്ത് (ഡാളസ് കേരള അസോസിയേഷന് പ്രസിഡന്റ്)എന്നിവര്‍ സഹോദരങ്ങളാണ്.
പൊതുദര്‍ശനം: ജൂലൈ 26 വെള്ളി വൈകിട്ട് ആറിനു സെന്റ് മേരീസ് മലങ്കര സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (4637 W Orem Dr,Houston 77045).
സംസ്കാര ശുശ്രുഷ ; ജൂലൈ 27 ശനി രാവിലെ 9 നു സെന്റ് മേരീസ് മലങ്കര സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ 4637 W Orem Dr,Houston 77045. തുടര്‍ന്നു സൗത്ത് പാര്‍ക് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
രാജമ്മ ഏബ്രഹാമിന്റെ പൊതുദര്‍ശനം ജൂലൈ 26 നു വെള്ളിയാഴ്ച
12:25 PM Jul 24, 2019 | Deepika.com