പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ ഫാമിലി ഗെറ്റുഗദറും, ഓണാഘോഷവും ജൂലൈ 27 ന്

12:18 PM Jul 23, 2019 | Deepika.com
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ (പിഡിഎ) ഫാമിലി ഗെറ്റുഗദറും ഓണാഘോഷവും ജൂലൈ 27 നു ശനിയാഴ്ച രാവിലെ 10 :30 മുതല്‍ ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (4136 Hulmeville Rd, Bensalem, PA 19020) വിപുലമായ ആഘോഷ പരിപാടികളോടുകൂടി നടത്തപ്പെടുന്നു.

ഫിലാഡല്‍ഫിയയിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ പങ്കെടുക്കുന്ന ഈ വിപുലമായ പരിപാടികളുടെ വിജയത്തിനുവേണ്ടി അസോസിയേഷന്‍ പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തിലിന്റെ നേതൃത്വത്തില്‍ രാജു എം. വര്‍ഗീസ്, ഐപ്പ് മാരേട്ട്, രാജന്‍ തോമസ് എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായി തോമസ് എം. ജോര്‍ജ്, ഓമന വര്‍ഗീസ് എന്നിവരും, ഫുഡ് കോര്‍ഡിനേറ്റേഴ്‌സായി വര്‍ക്കി വട്ടക്കാട്ട്, രാജന്‍ തോമസ്, ബാബു വര്‍ഗീസ്, ജോസ് വര്‍ഗീസ് എന്നിവരും പ്രവര്‍ത്തിക്കുന്നു .

മേഴ്‌സി വര്‍ക്കി, ആലീസ് സാമുവേല്‍, ആലീസ് രാജു, മോള്‍സി തോമസ്, സാറാമ്മ ഐപ്പ്, ജോണ്‍ കാപ്പില്‍, ചെറിയാന്‍ കോശി, ഡാനിയേല്‍ പീറ്റര്‍, ജിനു പീറ്റര്‍, സൂസന്‍ തോമസ്, ഷേര്‍ളി മാമ്മന്‍, വി. എസ് . മാത്യു, വി. എസ്. ജോണ്‍, വിത്സണ്‍ വര്‍ഗീസ് എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: യോഹന്നാന്‍ ശങ്കരത്തില്‍ (പ്രസിഡന്റ്): 215 778 0162 വര്‍ക്കി വട്ടക്കാട്ട് (വൈസ് പ്രസിഡന്റ്):267 303 8999, രാജു വി. ഗീവര്‍ഗീസ് (ജനറല്‍ സെക്രട്ടറി): 267 312 4862, സാലു യോഹന്നാന്‍ (ട്രഷറാര്‍): 215 322 8222. വാര്‍ത്ത തയാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം