ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് സ്‌കോളർഷിപ്പ് വിതരണം ചെയ്തു

10:14 PM Jul 19, 2019 | Deepika.com
ഡാളസ്: അമേരിക്കൻ മലയാളി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് തമിഴ്‌നാട്, തിരുവനന്തപുരം ജില്ലകളിലെ വിദ്യാലയങ്ങൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു.

മാർത്താണ്ഡം നേശമണി മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങ് എസ്എൻഡിപി യോഗം കന്യാകുമാരി ജില്ലാ പ്രസിഡന്‍റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ, ഇന്ത്യൻ ജീവകാരുണ്യ മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടി, കോഓഡിനേറ്റർമാരായ സിബിൻ, എ.പി.ജിനൻ തുടങ്ങിയവർ പങ്കെടുത്തു.

ഉച്ചയ്ക്ക് അമരവിള എൽഎംഎസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങ് നെയ്യാറ്റിൻകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്‍റ് കോട്ടുകാൽ കൃഷ്ണകുമാർ ജോസഫ് ചാണ്ടിയെ ആദരിച്ചു. കൗൺസിലർ ഗ്രാമം പ്രവീൺ, എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്‍റ് നാരായണൻനായർ, ബിഡിജെഎസ് പ്രസിഡന്‍റ് രാജകുമാർ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് തിരുവനന്തപുരം എസ്എംവി ഹൈസ്‌കൂളിൽ നടന്ന ചടങ്ങ് കോൺഗ്രസ് തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങൾക്ക് സ്‌കോളർഷിപ്പും ട്രസ്റ്റ് ദത്തെടുത്ത രണ്ട് വിദ്യാർഥികൾക്ക് ധനസഹായവും വിതരണം ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ