ന്യൂയോര്‍ക്ക് സെന്റ്‌മേരീസ് സീറോ മലബാര്‍ പളളിയില്‍ വൊക്കേഷണല്‍ ബൈബിള്‍ സ്‌കൂള്‍

12:39 PM Jul 15, 2019 | Deepika.com
ന്യൂയോര്‍ക്ക്: ദൈവം നമ്മെ ആഴമായി സ്‌നേഹിക്കുന്നു എന്ന വിശ്വാസദീപം തെളിയിച്ചു കൊണ്ട് സെന്റ്‌മേരീസ് സീറോ മലബാര്‍ കാത്തലിക് പളളിയില്‍ വൊക്കേഷണല്‍ ബൈബിള്‍ സ്‌കൂള്‍ സംഘടിപ്പിച്ചു. ജൂലൈ 8 മുതല്‍ മൂന്നു ദിവസം നീണ്ടുനിന്ന ബൈ ബിള്‍ പഠനത്തിനായി മൂന്നു മുതല്‍ എട്ടാം ഗ്രേഡ് വരെയുളള 67 കുട്ടികളും 20 കൗമാരക്കാരും എട്ട് അധ്യാപകരും ഉത്സഹാത്തോടെ എത്തി.

കുര്‍ബാനയോടെ ബൈബിള്‍ പഠനത്തിനും വ്യഖ്യാനത്തിനും തുടക്കമിട്ടു. തുടര്‍ന്ന് സ്‌കിറ്റുകള്‍, ബൈബിള്‍ ജെപ്പഡി, ഗ്രൂപ്പ് ഗെയിമുകള്‍ എന്നിവയും സംഘടിപ്പിച്ചു. പങ്കെടു ത്തവര്‍ക്കെല്ലാം ടീഷര്‍ട്ടുകള്‍, സമ്മാനപ്പൊതികള്‍ എന്നിവ സമ്മാനിക്കുകയുണ്ടായി.

വികാരി ഫാ. ജോണ്‍ മേലേപ്പുറമാണ് വി.ബി.എസിന് നേതൃത്വമേകിയത്. ട്രസ്റ്റിമാരായ ജയിംസ് തോമസ്, മാത്യു തോമസ് (പൊന്നച്ചന്‍), മാത്യു കൊച്ചുപുരയ്ക്കല്‍, ടോണി ന മ്പ്യാപറമ്പില്‍, അധ്യാപകരായ ബെറ്റി മേനാട്ടൂര്‍ (സി.സി.ഡി കോഓര്‍ഡിനേറ്റര്‍), ഷെറി ജോര്‍ജ്, ജാസ്മിന്‍ ടോണി, റോഷ്‌നി ലാല്‍സണ്‍, ജയ വിന്‍സന്റ്, ട്രീസ ജയിംസ്, ബീന ജോസഫ്, ജീന സിബി, ജീന ബിജു, ജോളി ജിന്‍സ് എന്നിവര്‍ സംഘാടകരായി.

റിപ്പോര്‍ട്ട്: ജോസ് കണിയാലി