വാഷിംഗ്ടൺ ഡിസി: ഗ്രീൻ കാർഡ് അനുമതിക്ക് രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പരിധി വർധിപ്പിക്കുന്ന ബിൽ യുഎസ് ജനപ്രതിനിധിസഭയിൽ വൻ ഭൂരിക്ഷപത്തിൽ പാസായി. യുഎസിൽ സ്ഥിരതാമസത്തിനും തൊഴിലെടുക്കാനും അനുമതി നല്കുന്നതാണ് ഗ്രീൻ കാർഡ്.
ഒരു വർഷം ഒരു രാജ്യത്തുനിന്നുള്ളവർക്ക് പരമാവധി ഏഴു ശതമാനം ഗ്രീൻ കാർഡുകളാണ് അനുവദിക്കുന്നത്. ഇത് 15 ശതമാനമായി ഉയർത്താനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
ഇതുകൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് ഇന്ത്യക്കാർക്കായിരിക്കും. ഇന്ത്യയിൽനിന്ന് നിരവധിപ്പേർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതിനാൽതന്നെ പതിറ്റാണ്ടുകൾ കാത്തിരുന്നാലാണ് ലഭിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിലായാൽ കാത്തിരുപ്പു കാലാവധി കുറയും.സെനറ്റിൽകൂടി പാസായശേ ഷം പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചാൽ മാത്രമേ ബിൽ നിയമമാകൂ.
ഗ്രീൻ കാർഡിന് കാത്തിരിപ്പു കുറയും
11:57 PM Jul 11, 2019 | Deepika.com