കുവൈത്ത്: പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന മധ്യപൂർവദേശത്തെ പ്രമുഖ സ്വർണ വ്യാപാരസ്ഥാപനമായ ജോയ് ആലുക്കാസ് കുവൈത്ത് റീജണൽ മാനേജർ ജിപ്സന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ യാത്രയയപ്പു നൽകി. അബ്ബാസിയ ഹൈഡെയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വൈ. ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ ഉപഹാരം പാട്രൻ സഗീർ തൃക്കരിപ്പൂർ ജിപ്സന് സമ്മാനിച്ചു. അക്ബർ സിദ്ദീഖ് ആശംസകൾ നേർന്നു.
ജീവകാരുണ്യ പ്രവർത്തനം ഒരു പ്രാർഥന പോലെ കൊണ്ട് പോകുന്ന കെകഐംഎയുമായി സഹകരിച്ചു പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു തന്റെ മറുപടി പ്രസംഗത്തിൽ ജിപ്സൻ പറഞ്ഞു. പ്രസിഡന്റ് എ.പി. അബ്ദുൽ സലാം അധ്യക്ഷനായിരുന്നു. ജന. സെക്രട്ടറി കെ.സി റഫീഖ് സ്വാഗതവും കമ്മ്യൂണിക്കേഷൻ സെക്രട്ടറി എ.വി. മുസ്തഫ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
യാത്രയയപ്പു നൽകി
11:44 PM Jul 11, 2019 | Deepika.com