വെ​ടി​യേ​റ്റു മ​രി​ച്ച​യാ​ളു​ടെ പോ​ക്ക​റ്റി​ൽ നി​ന്നു 500 ഡോ​ള​ർ കാ​ണാ​താ​യി; പോ​ലീ​സ് ഓ​ഫി​സ​റെ പി​രി​ച്ചു​വി​ട്ടു

11:18 PM Jul 11, 2019 | Deepika.com
ജോ​ർ​ജി​യ: ജോ​ർ​ജി​യാ​യി​ൽ ക​ഴി​ഞ്ഞ മാ​സ​മു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ പ​രു​ക്കേ​റ്റ് കി​ട​ന്നി​രു​ന്ന​യാ​ളു​ടെ പോ​ക്ക​റ്റി​ൽ നി​ന്നു 500 ഡോ​ള​ർ കാ​ണാ​താ​യ​തി​ന് ഉ​ത്ത​ര​വാ​ദി അ​റ്റ്ലാ​ന്‍റാ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വ​നി​ത ഓ​ഫി​സ​റാ​ണെ​ന്ന് ആ​രോ​പി​ച്ചു അ​വ​രെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ട​താ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്ഥി​രീ​ക​രി​ച്ചു.

നോ​ർ​ത്ത് വെ​സ്റ്റ് അ​റ്റ്ലാ​ന്‍റാ​യി​ൽ ഒ​രാ​ൾ വെ​ടി​യേ​റ്റു കി​ട​ക്കു​ന്നു എ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഓ​ഫി​സ​ർ റി​ച്ച് ബ​ർ​ഗ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ അ​തു​വ​ഴി ക​ട​ന്നു പോ​യ ഒ​രാ​ൾ ആ​ളെ തി​രി​ച്ച​റി​യു​ന്ന​തി​ന് വാ​ല​റ്റ് തു​റ​ന്ന് നോ​ക്കി. അ​ഞ്ഞൂ​റ് ഡോ​ള​ർ വാ​ല​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് അ​വി​ടെ എ​ത്തി​യ വ​നി​താ ഓ​ഫി​സ​ർ കീ​ഷാ റി​ച്ചു​ബ​ർ​ഗി​നെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പി​റ്റേ ദി​വ​സം വെ​ടി​യേ​റ്റു മ​രി​ച്ച വ്യ​ക്തി​യു​ടെ ഭാ​ര്യ​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് തു​ക അ​വ​ർ​ക്ക് ല​ഭി​ച്ചി​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്നു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ റി​ച്ചു​ബ​ർ​ഗ് വാ​ല​റ്റ് വാ​ങ്ങു​ന്ന​തും കൈ​വ​ശം സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി. റി​ച്ച​ർ​ബ​ർ​ഗ് പ​റ​യു​ന്ന​ത് അ​തി​ൽ ഡോ​ള​ർ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ്. ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നി​യ​മം അ​നു​സ​രി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ്വ​സ്ത​രാ​യി​രി​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഉ​ള്ള​തി​നാ​ൽ ഈ ​സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി എ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട വ​നി​ത പൊ​ലീ​സ് ഓ​ഫി​സ​റെ പി​രി​ച്ചു വി​ടു​ക​യാ​ണെ​ന്നു അ​റ്റ്ലാ​ന്‍റാ പോ​ലീ​സ് ചീ​ഫ് എ​റി​ക്കാ ഷീ​ൽ​ഡ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ