ഷിക്കാഗോ: ഷിക്കാഗോയിലെ യുവജനങ്ങളുടെ ആവേശമായ ഇല്ലിനോയി മലയാളി അസോസിയേഷൻ യുവജനങ്ങൾക്കായി ജൂലൈ 28നു ഞായറാഴ്ച സോക്കർ, വോളിബോൾ ടൂർണമെന്റുകൾ നടത്താൻ പ്രസിഡന്റ് ജോർജ് പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. അന്നേദിവസം രാവിലെ 11ന് ഡസ്പ്ലെയിൻസിലുള്ള ഡീ പാർക്കിൽ വച്ചാണ് ഈ ടൂർണമെന്റുകൾ നടക്കപ്പെടുക.
ഷിക്കാഗോയിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി എട്ടിലധികം ടീമുകൾ അന്നേ ദിവസം ഡീ പാർക്കിൽ ഒത്തുചേരും. രാവിലെ 11ന് ആരംഭിക്കുന്ന മത്സരങ്ങൾ കാണികളുടെ ആവേശമായി മാറുമെന്നു സംഘാടകർ അറിയിച്ചു. ഈ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ടീമുകളെ സ്പോണ്സർ ചെയ്ത് പരിപാടികൾ വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
പ്രവീണ്‍ തോമസ് ജനറൽ കണ്‍വീനറായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. മറിയാമ്മ പിള്ള, ജോർജ് മാത്യു, ജോസി കുരിശിങ്കൽ, ജോയി പീറ്റർ ഇണ്ടിക്കുഴി, സാം ജോർജ് എന്നിവർ അംഗങ്ങളായി പ്രവർത്തിക്കുന്നു. എന്നതാണ് വിജയികൾക്കുള്ള ട്രോഫികളും കാഷ് അവാർഡുകളും ധാരാളം പേർ സ്പോണ്സർ ചെയ്തുകഴിഞ്ഞു. ഒന്നാമതായി എത്തുന്ന ടീമുകൾക്ക് ഐഎംഎയുടെ മുൻ പ്രസിഡന്റ് സാം ജോർജും, കുടുംബവും സ്പോണ്സർ ചെയ്ത കാഷ്പ്രൈസും, രണ്ടാമതായി എത്തുന്ന ടീമിന് ഐഎംഎ ട്രഷറർ ജോയി പീറ്റർ ഇണ്ടിക്കുഴിയും കുടുംബവും നൽകുന്ന കാഷ് പ്രൈസും നൽകുന്നതാണ്.
ഡീ പാർക്കിന്റെ വിലാസം.9229 W Emerson St, Desplains
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഇല്ലിനോയി മലയാളി അസോസിയേഷൻ സോക്കർ, വോളിബോൾ ടൂർണമെന്റ് ജൂലൈ 28ന്
11:14 PM Jul 11, 2019 | Deepika.com