ന്യൂയോർക്ക് : ഫൊക്കാന പ്രസിഡന്റും ന്യൂജേഴ്സിയിലെ പ്രമുഖ വ്യവസായിയും എംബിഎൻ ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ചെയർമാനും തിരുവനന്തപുരം തലക്കുളം കൊന്നക്കോട് കുടുംബാംഗവുമായ മാധവൻ നായർ-ഗീത ദന്പതികളുടെ മകളും രാജശ്രീ ഭാസ്കര പിള്ളയുടെ കൊച്ചുമകളുമായ ജാനകി അവുലിയ (ജാനു നായർ-37) ന്യൂജേഴ്സിയിൽ നിര്യാതയായി. ഭർത്താവ് മഹേശ്വർ അവുലിയ. മകൾ നിഷിക അവുലിയ. സഹോദരൻ: ഭാസ്കർ നായർ.
പ്രമുഖ ഫിനാൻഷ്യൽ കന്പനികളായ ജെപി മോർഗൻ , ഗോൾഡ്മാൻ സാക്സിലും പ്രവർത്തിച്ചിരുന്ന ജാനു സിഎൽഎസ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഡയറക്ടറായും പ്രവർത്തിച്ചു.
പൊതുദർശനം: ജൂലൈ 12 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ന്യൂജേഴ്സിലുള്ള ബ്രാഞ്ചബർഗ് ഫ്യൂണറൽ ഹോം (Branchburg Funeral Home , 910 US-202,Branchburg, NJ 08876 )
സംസ്കാര ശുശ്രൂഷകൾ: ജൂലൈ 13 ശനിയാഴ്ച രാവിലെ 8.45 മുതൽ 10.45 വരെ ഫ്രാങ്ക്ളിൻ മെമ്മോറിയൽ പാർക്കിൽ (Franklin Memorial Park, 1800 State Rt 27 (Lincoln Highway )North Brunswick, NJ 08902 ) സംസ്കരിക്കും.
റിപ്പോർട്ട്: ശീകുമാർ ഉണ്ണിത്താൻ
ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ മകൾ ജാനകിയുടെ പൊതുദർശനം വെള്ളിയാഴ്ച
08:50 PM Jul 11, 2019 | Deepika.com