ഒക്കലഹോമ: പത്തനംതിട്ട ഇടയിൽ വീട്ടിൽ പരേതനായ ഇ.കെ സക്കറിയായുടെയും സാറാമ്മ സക്കറിയായുടെയും മകൻ ഗീവർഗീസ് സക്കറിയാ (തങ്കച്ചൻ- 77) ജൂലൈ 7ന് ഒക്കലഹോമയിൽ നിര്യാതനായി. റാന്നി മഠത്തിൽ വീട്ടിൽ രാജമ്മയാണ് ഭാര്യ. മക്കൾ: സുജിത്, സജിനി, സന്ധ്യ മരുമകൻ: ജെയ്സണ്‍ കൊച്ചുമക്കൾ: ഒലിവിയ, മിഖായേൽ.
പരേതന്റെ ശവസംസ്കാര ശുശ്രൂഷകൾ ജൂലൈ 13ന് രാവിലെ 9ന് ഒക്കലഹോമ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽവച്ച് ആരഭിക്കുന്നതും , അതിനെത്തുടർന്ന് യുകോണ്‍ സെമിത്തേരിയിൽ (660 Garth Brooks Blvd, Yukon, OK 73099) സംസ്കരിക്കുന്നതുമാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഗീവർഗീസ് സക്കറിയ ഒക്കലഹോമയിൽ നിര്യാതനായി
08:28 PM Jul 11, 2019 | Deepika.com