മസ്കറ്റ്: മുപ്പതു വർഷത്തെ പ്രവാസി ജീവിതത്തിനു ശേഷം നാട്ടിലെക്കു മടങ്ങുന്ന ജോയ് ജോസഫിനും കുടുബത്തിനും മസ്കറ്റിലെ പ്രവാസി സമൂഹം സ്നേഹപരമായ യാത്രയയപ്പു നൽകി.
മസ്കറ്റിലെ പ്രമുഖ വാഹന വിതരണ സ്ഥാപനമായ മൂസ അബ്ദുൾ റഹ്മാൻ ഹസനിലെ ജീവനക്കാരനായിരുന്നു ജോയി ജോസഫ്. റോയൽ ഹോസ്പിറ്റലിൽ നിന്നും വിരമിച്ച റോസമ്മ ജോയി ആണ് ഭാര്യ. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയാണ് ജോയ്. മസ്കറ്റ് സെന്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് കത്തോലിക്കാ ഇടവകയിലെ സജീവ ഗമായിരുന്നു ജോയി ജോസഫ്.
റൂവിയിലുള്ള മൂസ കോംപ്ലക്സിൽ കൂടിയ യോഗത്തിൽ ബിജു ജേക്കബ് വെണ്ണിക്കുളം അധ്യക്ഷനായിരുന്നു. മുഹമ്മദ് ഫൈസൽ, അജിത് കുമാർ ഇളയത് വീട്ടിൽ., അനിൽ കുമാർ തിരുവനന്തപുരം എന്നീവർ പ്രസംഗിച്ചു. പ്രവാസി ആദരം ലക്ഷ്മി നാരായണൻ സമ്മാനിച്ചു. ജോയി ജോസഫ്. മറുപടി പ്രസംഗം നടത്തി.
റിപ്പോർട്ട്: ബിജു ജേക്കബ്
ജോയി ജോസഫിന് യാത്രയയപ്പു നൽകി
10:48 PM Jul 10, 2019 | Deepika.com