മനാമ: എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രവാസി വിംഗ് സംഘടിപ്പിക്കുന്ന പ്രവാസി കുടുംബ സംഗമം ജൂലൈ 10 ബുധനാഴ്ച അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് സെന്ററിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനും വിവിധ സംരംഭങ്ങൾക്കും സർക്കാർ സർക്കാർ ഇതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും കുടുംബ കൗണ്‍സലിംഗ്, ഫാമിലി ബജറ്റ്, സ്കിൽ ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിനുമാണ് വേദിയൊരുക്കുന്നത്.
രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ പ്രവാസികൾ നേരിടുന്ന കുടുംബ പ്രശ്നങ്ങൾ, പരിഹാരങ്ങൾ തുടങ്ങിയ ചർച്ച ചെയ്യും. ലീവിന് നാട്ടിലെത്തിയ പ്രവാസികൾക്കെല്ലാം കുടുംബ സമേതം പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. സ്ത്രീക്ൾക്ക് പ്രത്യേക സൗകര്യവുമേർപ്പെടുത്തിയിട്ടുണ്ട്.
എസ്കെഎസ്എസ്എഫ് പ്രവാസി കുടുംബ സംഗമം ബുധനാഴ്ച അത്തിപ്പറ്റയിൽ
11:27 PM Jul 09, 2019 | Deepika.com