റാക്ക /അൽകോബാർ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ശ്രദ്ദേയമായ വിജയം നേടിയ ഇന്ത്യൻ സ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥിയായ അഹമദ് അബ്ദുൽ ജബ്ബാറിനെ റാക്ക ഏരിയാ കെ.എംസിസി അനുമോദിച്ചു.
സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയായി പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ അഹമദ് മികച്ച കഠിനാധ്വാനത്തിലൂടെ ജനറൽ വിഭാഗത്തിൽ നേടിയ വിജയം പ്രശംസാനാഹരമാണെന്ന് അനുമോദന ചടങ്ങിൽ സംസാരിച്ച കിഴക്കൻ പ്രവിശ്യാ കെ.എംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ആശംസിച്ചു. ഇക്ബാൽ ആനമങ്ങാടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഹമ്മദിനുള്ള റാക്ക കഐംസിസിയുടെ ഉപഹാരം സൗദി കെ.എംസിസി ദേശീയ സെക്രട്ടേറിയേറ്റംഗം സുലൈമാൻ കൂലെരി സമ്മാനിച്ചു. ഖാദി മുഹമ്മദ്, മരക്കാർ കുട്ടി ഹാജി, കുഞ്ഞിമുഹമ്മദ് കടവനാട്, സിറാജ് ആലുവ, നജീബ് ചീക്കിലോട്, സിദ്ധീഖ് പാണ്ടികശാല, മുസ്തഫാ കമാൽ കോതമംഗലം, മുനീർ നന്തി, ഹബീബ് പൊയിൽതൊടി, മുഹമ്മദ് പുതുക്കുടി, അബ്ദുൽ ജബ്ബാർ വിദ്യാനഗർ, ഷാനവാസ് ബേപ്പൂർ എന്നിവർ സംസാരിച്ചു. കലാം മീഞ്ചന്ത സ്വാഗതവും മജീദ് ചുങ്കം നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
റാക്ക കെഎംസിസി വിദ്യാഭ്യാസ പുരസ്കാരം നൽകി
11:02 PM Jul 08, 2019 | Deepika.com