ദമാം : ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർക്കുള്ള സേവനങ്ങൾക്കായി കിഴക്കൻ പ്രവിശ്യ ഹജ്ജ് സെല്ലിനു കീഴിൽ വോളണ്ടിയർ പരിശീലനം തുടങ്ങി. കഴിഞ്ഞ ഒൻപത് വർഷങ്ങളായി പ്രവിശ്യാ കെഎംസിസിയുടെ കീഴിൽ നൂറോളം വോളണ്ടിയർമാർ മിനായിൽ സേവനം ചെയ്തു വരുന്നുണ്ട്. പ്രവിശ്യാ കമ്മിറ്റിക്ക് കീഴിൽ നിന്നുള്ള വിവിധ സെൻട്രൽ കമ്മിറ്റികളെ പ്രതിനിധീകരിച്ച് വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് ചടങ്ങിൽ കാദർ അണങ്കൂർ കൈമാറി.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരിശീലന പരിപാടികളുടെ ഉദ്ഘാടനം സൗദി കഐംസിസി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള നിർവഹിച്ചു. കിഴക്കൻ പ്രവിശ്യാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. രജിസ്റ്റർ ചെയ്ത വോളണ്ടിയർമാർക്ക്
സേവന പ്രവർത്തനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങളെക്കുറിച്ച് വോളണ്ടിയർ ക്യാപ്റ്റൻ മലബാർ ഖാദർ മാസ്റ്റർ വാണിയന്പലം, വൈസ് ക്യാപ്റ്റൻ ബഷീർ ബാഖവി എന്നിവർ സംസാരിച്ചു
പ്രവിശ്യാ കഐംസിസി ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂർ, മാമു നിസാർ കോടന്പുഴ, ടി എം ഹംസ തൃക്കടീരി, അബ്ദുൽ അസീസ് എരുവാട്ടി, ഹമീദ് വടകര, സിദ്ദീഖ് പാണ്ടികശാല, നൗഷാദ് തിരുവനന്തപുരം എന്നിവർ സംബന്ധിച്ചു. ഹജ്ജ് സെൽ ചെയർമാൻ റഹ്മാൻ കാരയാട് സ്വാഗതവും മഹമൂദ് പൂക്കാട് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
കിഴക്കൻ പ്രവിശ്യാ കെഎംസിസി ഹജ്ജ് സെൽ പ്രവർത്തനം തുടങ്ങി
10:56 PM Jul 08, 2019 | Deepika.com