ഇല്ലിനോയ്: മരിജുവാനയുടെ ഉപയോഗം നിയമ വിധേയമാക്കുന്ന അമേരിക്കയിലെ പതിനൊന്നാമത് സംസ്ഥാനം എന്ന പദവി ഇല്ലിനോയ്ക്ക്. ഗവർണർ ജെ.ബി ബ്രിറ്റ്സ്ക്കർ ബില്ലിൽ ഒപ്പുവച്ചു.
ഇല്ലിനോയിലെ താമസക്കാർക്ക് ഒരൗണ്സും പുറമെ നിന്നുള്ളവർക്ക് 15 ഗ്രാം മരിജുവനയും കൈവശം വയ്ക്കാവുന്ന നിയമമാണ് ഇല്ലിനോയിൽ നിലവിൽ വന്നത്. അംഗീകൃത ഡിസ്പെൻസറികളിൽ നിന്നും 21 വയസിനു മുകളിലുള്ളവർക്ക് മാത്രമേ ഇത് വാങ്ങുന്നതിനുള്ള അനുമതി നൽകിയിട്ടുള്ളു. ഗവർണർ ബില്ലിൽ ഒപ്പുവച്ചുയങ്കിലും 2020 ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
സർക്കാരിന്റെ ഖജനാവിലേക്ക് പ്രതി വർഷം 800 മില്യൻ മുതൽ ഒരു ബില്യൻ വരെ വരുമാനം ലഭിക്കുമെന്ന് ഗവർണർ അവകാശപ്പെട്ടു. ഡിസ്പെൻസറികൾക്ക് ലൈസെൻസ് നൽകുന്നതിൽ നിന്നും 170 മില്യനും ലഭിക്കും. ഗവർണറുടെ തിരഞ്ഞെടുപ്പു വാഗ്ദാനമാണ് ബില്ലിൽ ഒപ്പുവെച്ചതോടെ നിറവേറ്റപ്പെട്ടത്. അനധികൃത വിൽപനയും കഞ്ചാവിന്റെ അമിത ദുരുപയോഗവും ഈ നിയമം മൂലം തടയാനാകുമെന്നും ഗവർണർ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മരിജുവാന നിയമ വിധേയമാക്കുന്ന പതിനൊന്നാമത് സംസ്ഥാനമായി ഇല്ലിനോയ്
12:05 AM Jun 27, 2019 | Deepika.com