പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ഇതിലും നല്ലൊരു വ്യക്തിയെ കണ്ടെത്താനാകില്ല. ഇവരുടെ സേവനം അഡ്മിനിസ്ട്രേഷനും രാജ്യത്തിനും പ്രയോജനകരമാകുമെന്ന് മെലനിയ ട്വിറ്റ് ചെയ്തു.
പ്രസിഡന്റ് ട്രംപും ഇവരുടെ നിയമനം സ്ഥിരീകരിച്ചു. വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായിരുന്ന ബിൽ ഷൈനും മാർച്ചിൽ രാജി സമർപ്പിച്ചിരുന്നു. ഈ ആഴ്ച ജപ്പാനും കൊറിയായും സന്ദർശിക്കുന്ന ട്രംപിനോടൊപ്പം പുതിയ ചുമതല ഏറ്റെടുത്ത സ്റ്റെഫിനിയും ഉണ്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ