ഷിക്കാഗോ : ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് (സിആർഎഫ്) ന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള വാർഷിക കണ്വൻഷൻ 2019 ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ചിക്കാഗോ ഡെസ് പ്ലെയിൻസിലുള്ള ഫെയ്ത് അലയൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
ലോകമെങ്ങും നിർമല സുവിശേഷത്തിന്റെ മഹത് സന്ദേശം പ്രഘോഷിക്കുന്ന പ്രഫ. എം.വൈ. യോഹന്നാൻ ( മുൻ പ്രിൻസിപ്പൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം അര നൂറ്റാണ്ടായി കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്.
സിആർഎഫിന്റെ മുഴുവൻ സമയ മിഷനറി ദന്പതിമാരായ വി. എം. എൽദോസ്, ഷൈജ എൽദോസ് എന്നിവരാണ് ഇത്തവണ മുഖ്യവചന സന്ദേശം നൽകുവാൻ എത്തുന്നത്. 20 വർഷത്തോളമായി വയനാട്ടിൽ ദൈവവേല ചെയ്യുന്ന ഈ ദന്പതികൾ യേശു ക്രിസ്തുവിനായി തങ്ങളുടെ ജീവിതം പൂർണമായി മാറ്റി വച്ചവരാണ്.
കണ്‍വൻഷനോടനുബന്ധിച്ചു പ്രഫ. എം വൈ യോഹന്നാൻ നൽകുന്ന വീഡിയോ മെസ്സേജും ഉണ്ടായിരിക്കും. പ്രഫ. എം.വൈ. യോഹന്നാൻ ദിവസവും രാവിലെ 10 നും വൈകിട്ട് 7 നും (ഷിക്കാഗോ ടൈം) പവർവിഷൻ ടിവിയിൽ വചനസന്ദേശം നൽകുന്നു. പ്രസ്തുത സന്ദേശം സി ആർ എഫ് ന്റെ യുട്യൂബ് ഗോസ്പൽ ചാനലിലും കൂടാതെ ംംം. രൃളഴീെുലഹ. ീൃഴ /്േ യിലും ലഭ്യമാണ്.
Address : Faith Alliance Bible Church, 382 S, Mount Prospect Rd, Des Plaines, IL 60016
കണ്‍വെൻഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:
കെ കോശി 630 995 3831
കെ മാർക്കോസ് 630 433 0395
ഏലിയാസ് 773 824 0111
ഷിബു 847 997 3567.
റിപ്പോർട്ട്: ഇടിക്കുള ജോസഫ്
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് കണ്വൻഷൻ ജൂണ്‍ 30ന് ഷിക്കാഗോയിൽ
12:00 AM Jun 27, 2019 | Deepika.com