ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് കണ്‍വൻഷന്റെ ഭക്ഷണസമിതി അധ്യക്ഷനായി സുനിൽ വീട്ടിലിനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോൻ, ജനറൽ സെക്രട്ടറി കൃഷ്ണരാജ് എന്നിവർ അറിയിച്ചു.
കോഴിക്കോട് മേപ്പയൂർ സ്വദേശിയായ സുനിൽ ഇരുപത് വർഷത്തോളമായി അമേരിക്കയിലാണ്. കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്സിയുടെ സ്ഥാപകഅംഗമായ സുനിൽ 2013 മുതൽ 2015 വരെ കഐച്ച്എൻഎ യുടെ യുവ ചെയറായിരുന്നു. നിലവിലെ കെഎച്ച്എൻഎ ഡയറക്ടർ ബോർഡ് അംഗമാണ്. മലയാളസിനിമയിലും മറ്റ് ചെറുസിനിമകളിലും അഭിനയിച്ചിട്ടുള്ള സുനിൽ, ഫ്ളോറിഡ കണ്‍വൻഷനിലടക്കം നിരവധിവേദികളിൽ കൂടി അമേരിക്കൻ മലയാളിസമൂഹത്തിന് സുപരിചിതമായ ’വിരാടം’ എന്ന നാടകത്തിൽ ഭീമന്റെ വേഷമണിഞ്ഞ് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഒരു നല്ല നടൻ കൂടിയാണ്. ഭാര്യ പ്രീത, മക്കൾ അർജ്ജുൻ, ഇഷ എന്നിവരോടൊപ്പം നോർത്ത് ബ്രൻസ്വിക്കിൽ താമസിക്കുന്നു.
ഓഗസറ്റ് 30 മുതൽ സെപ്റ്റന്പർ 2 വരെ ന്യുജേഴ്സിയിലെ ചെറിഹിൽ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്വൻഷൻ. കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്കും, മുതിർന്നവർക്കും, ദന്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് //www.namaha.org/convention
റിപ്പോർട്ട്: ശ്രീകുമാർ പി.
കെഎച്ച്എൻഎ കണ്വൻഷൻ: സുനിൽ വീട്ടിൽ ഭക്ഷണസമിതി അധ്യക്ഷൻ
11:55 PM Jun 26, 2019 | Deepika.com