റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുന്ന കേളി അൽഫനാർ യൂണിറ്റ് അംഗം സുജിത് അടൂരിന് കേളി കലാസാംസ്കാരിക വേദി അൽഫനാർ യൂണിറ്റ് യാത്രയപ്പു നൽകി. അൽഫനാർ യൂണിറ്റ് ട്രഷറർ ചാക്കോ ഇട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പു ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ലജീഷ് നരിക്കോട് സ്വാഗതം പറഞ്ഞു.
കേളി അസീസിയ ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ വൈസ് പ്രസിഡന്റ് രതീഷ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ്, രാജീവ്, സനിൽ കുമാർ, ലാലു, യൂണിറ്റ് അംഗങ്ങളായ വിനീഷ്, ജസീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സുജിത് അടൂരിന് യൂണിറ്റ് സെക്രട്ടറി ലജീഷ് നരിക്കോട് നൽകി.
സുജിത് അടൂരിന് കേളി യാത്രയപ്പു നൽകി
10:49 PM Jun 25, 2019 | Deepika.com