രണ്ടാം ലോക മഹായുദ്ധത്തേക്കാൾ രൂക്ഷമായ പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ചിരിക്കുന്നതെന്ന് മനുഷ്യവർഗത്തിന്റെ നിലനിൽപിനു തന്നെ ഭീഷിണി നേരിടുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഈ വിഷയത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഭരണാധികാരികൾ ഉത്തരവാദിത്വം നിറവേറ്റുന്നതിനുാവശ്യമായ നിയമനിർമാണങ്ങൾ കൊണ്ടുവരുന്നതിനും മാധ്യമങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നില്ലെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.
ക്ലൈമറ്റ് എമർജൻസി പ്രഖ്യാപിക്കുവാൻ ന്യുയോർക്ക് സിറ്റി തയാറാകുന്നിലെങ്കിൽ സിറ്റി ഹാളിനു മുൻപിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ