ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് കണ്‍വൻഷന്റെ യൂത്ത് യൂത്ത് ചെയർ ആയി ദിവ്യ നായരെയും വിശിഷ്ടാതിഥിയായി ശങ്കർ രാജുപെട്ടിനെയും തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോൻ, ജനറൽ സെക്രട്ടറി കൃഷ്ണരാജ് എന്നിവർ അറിയിച്ചു.
തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ നായർ ഫിലാഡൽഫിയയിൽ പിഎച്ച്ഡി ചെയ്യുന്നതിനോടൊപ്പം ലിങ്കൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാണ്. പെയിന്റിംഗ്, പാട്ട്, എഴുത്ത് എന്നിവയിൽ താൽപര്യമുള്ള ദിവ്യ, ആഫ്രിക്കൻ അമേരിക്കൻ ക്രൈസ്തവതയില്‍ ഭഗവദ്ഗീതയുടെയും അൻപതുകളിലെ അമേരിക്കൻ സാമൂഹ്യതുല്യതസമരത്തിൽ ഗാന്ധിയൻ മൂല്യങ്ങളുടെയും സ്വാധീനത്തെക്കുറിച്ച് ഗവേഷണം നടത്തിവരികയാണ്. സംസ്കൃതസാഹിത്യത്തിൽ 1982ലെ സാഹിത്യ അക്കാദമി പുരസ്കാരജേതാവായ ഡോക്ടർ പി കെ നാരായണപിള്ള, വിശുദ്ധ ഖുറാന് മലയാളപദ്യപരിഭാഷ എഴുതിയ കെ ജി രാഘവൻ എന്നിവരുടെ കൊച്ചുമകളാണ് ദിവ്യ നായർ.
പിറ്റ്സ്ബർഗിൽ ജനിച്ച ശങ്കർ സാന്പത്തിക ശാസ്ത്രത്തിലുള്ള ബിരുദപഠനസമയത്താണ് വേദത്തെ ആഴത്തിലും ലളിതമായും മനസിലാക്കി കൊടുക്കലാണ് തന്റെ ജീവിതലക്ഷ്യമായി കരുതി വേദാന്തപഠനത്തിലേക്ക് തിരിഞ്ഞത്. ട്രിനിഡാഡ് & ടൊബാഗൊ ആശ്രമത്തിൽ സ്വാമി പ്രകാശാനന്ദയുടെ കീഴിൽ ഹൈന്ദവ ശാസ്ത്ര പഠനം പൂർത്തിയാക്കി. വേദതത്വങ്ങളും ജീവിത മാർഗങ്ങളും ഭാവിതലമുറയിലേക്ക് പകർന്നു നൽകുന്നതിൽ ആനന്ദം കണ്ടെത്തി പ്രവർത്തിക്കുകയാണ് ശങ്കർ.
ഓഗസറ്റ് 30 മുതൽ സെപ്റ്റന്പർ 2 വരെ ന്യൂജേഴ്സിയിലെ ചെറിഹിൽ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്വൻഷൻ. 2020ലെ കോണ്‍ഫറൻസ് ജൂണ്‍ രണ്ടാമത്തെ ആഴ്ച ക്യാന്പ് കോപ്പാസ് റിട്രീറ്റ് സെന്ററിൽ വച്ചു നടക്കും.
റിപ്പോർട്ട്: ശ്രീകുമാർ പി.
കെഎച്ച്എൻഎ കണ്വൻഷൻ: ദിവ്യനായർ യൂത്ത് ചെയർ, ശങ്കർ രാജുപെട്ട് യൂത്ത് വിശിഷ്ടാതിഥി
10:30 PM Jun 25, 2019 | Deepika.com