ഞായറാഴ്ച നടന്ന വചന ശുശ്രൂഷയിൽ ബ്രദർ. റെക്സ് ട്രോഗ്ഡണ്‍ വിശ്വാസികൾ വിശ്വാസത്തിനുവേണ്ടി പോരാടണമെന്ന് ഉദ്ബോധിപ്പിച്ചു. പ്രധാനപ്പെട്ട പ്രാസംഗികരെ കൂടാതെ ഇന്ത്യയിൽ നിന്നു പി. വി. ജെയിംസ്, വാളകം, സാമൂവേൽ തോമസ്, മഥുര എന്നിവരും കോണ്‍ഫറൻസിൽ പങ്കെടുത്തു. റെക്സ് ട്രോഗ്ഡണ്‍ നെയിറ്റ് ബ്രാംസൻ എന്നിവർ കോണ്‍ഫറൻസിനു നേതൃത്വം നൽകി.
റോജി വർഗീസ് സെക്രട്ടറി, ബാബു ഏബ്രഹാം ട്രഷറർ, ഫിലിപ്പ് കെ. ആൻഡ്രൂസ് അസിസ്റ്റന്റ് ട്രഷറർ, ജെയിസണ്‍ മാത്യു എന്നിവർ യൂത്ത് കോഓർഡിനേറ്ററായും പ്രവർത്തിച്ചു. ജോസ് ചെറിയാൻ, ജെറി മോഡിയിൽ, ഫിലിപ്പ് ആൻഡ്രൂസ് എന്നിവർ സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം കൊടുത്തു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 750 പേർ കോണ്‍ഫറൻസിൽ പങ്കെടുത്തു.
റിപ്പോർട്ട്: മാത്യു വൈരമണ്