ഷിക്കാഗോ: ഷിക്കാഗോയിലും പരിസരത്തുമുള്ള നായർ സമുദായാഗംങ്ങളുടെ ഒത്തുചേരൽ വേദിയായി എൻഎസ്എസ് ഓഫ് ഷിക്കാഗോ നിലവിൽ വന്നു. തനതു സംസ്കാരവും പാരന്പര്യവും പുതുതലമുറയക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയിൽ പ്രസിഡന്റ് , സെക്രട്ടറി തുടങ്ങിയ ഭാരവാഹിത്വങ്ങൾ ഒന്നുമുണ്ടാകില്ല.
ഒരു സംഘമാളുകളുടെ കൂട്ടായ്മയാകും സംഘടനയെ നയിക്കുക. സർഗവാസനകളെ പരിപോഷിപ്പിക്കാൻ വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പികും. തുടക്കമെന്ന നിലയിൽ സെപ്റ്റംബർ 28 ന് വിപുലമായ കലാസന്ധ്യ ഒരുക്കും.
എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക കേരളത്തിൽ പ്രളയ സമയത്ത് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഷിക്കാഗോയിൽ നിന്നുള്ളവർ സജീവമായി പങ്കെടുത്തിരുന്നു. അത്തരം പ്രവർത്തനങ്ങൾ എൻഎസ്എസ് ഓഫ് ഷിക്കാഗോ ഏകോപിപ്പിക്കും. ആലംബഹീനർക്ക് ആശ്വാസം പകരുന്നതും കുട്ടികൾക്ക് പഠന സഹായം ഉറപ്പാക്കുന്നതുമായ പരിപാടികൾ ആവിഷ്ക്കരിക്കും. സന്നദ്ധ സേവന പ്രവർത്തനങ്ങൾ ജൂണ്‍ 29ന് സെന്റ് ചാൾസിലുള്ള ലാസറസ് ഹൗസിൽ തുടക്കം കുറിക്കും.
സംഘടനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ഫോണ്‍; 209 ില്മൈെ(209 6777382,)
web-www.nsschicago.org
e mail nsschicago@gmail.com
റിപ്പോർട്ട്: ശ്രീകുമാർ പി.
എൻഎസ്എസ് ഓഫ് ഷിക്കാഗോ ഭാരവാഹികളില്ലാത്ത സംഘടന
10:25 PM Jun 25, 2019 | Deepika.com