കുവൈത്ത് സിറ്റി : എൻഎസ്എസ് കുവൈറ്റിന്റെ സ്ഥാപക അംഗവും ഫഹാഹീൽ വനിതാ കോർഡിനേറ്ററുമായിരുന്ന ശാന്തിഅനിൽകുമാർ ഹൃദയാഘാതത്തെ തുടർന്നു നിര്യാതനായി. അവധിക്കു നാട്ടിലേക്ക് മടങ്ങിയ ശാന്തിഅനിൽകുമാറിനെ പാലക്കാട്, മണ്ണാർക്കാടുള്ള പത്മാലയത്തിൽ വച്ചു ഞായറാഴ്ചരാത്രി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വച്ചു മരണപ്പെട്ടു.
ഭർത്താവ് അനിൽകുമാർ കുവൈറ്റിൽ ഇലക്ട്രിക്കൽ കോണ്‍ട്രാക്ടറാണ്. ഡോ.അഞ്ജു അനിൽകുമാർ, ശിൽപ അനിൽകുമാർ, വൈഗ അനിൽകുമാർ എന്നിവർ മക്കളാണ്. ഡോ. അരുണ്‍ മരുമകനുമാണ്.
ഇരുപത്തഞ്ചു വർഷത്തിലധികമായി കുവൈറ്റിൽ കുടുംബസമേതം ഫാഹേലിൽ താമസിച്ചുവരികയായിരുന്നു. എൻഎസ്എസ് കുവൈറ്റിന്റെ കലാപ്രവർത്തന മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ശാന്തിഅനിൽകുമാർ അറിയപ്പെടുന്ന കവയത്രിയും സാമൂഹ്യസാംസ്കാരിക മേഖലയിലെ സജീവ പ്രവർത്തകയുമായിരുന്നു. ശാന്തി അനിൽകുമാറിന്റെ നിര്യാണത്തിൽ എൻഎസ്എസ് കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ശാന്തി അനിൽകുമാർ നിര്യാതയായി
10:56 PM Jun 24, 2019 | Deepika.com