കൽബ: കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ വാർഷിക സമ്മേളനം ജൂണ്‍ 21നു വിപുലമായ രീതിയിൽ കൽബ ബ്രീസ് മോട്ടൽ ഹാളിൽ നടത്തപ്പെട്ടു. യൂണിറ്റ് വൈസ് പ്രസിഡന്റ് നാരായണന്റെ അധ്യക്ഷതയിൽ തുടങ്ങിയ പെതുസമ്മേളനത്തിനു സാഹിദ അസീസ് അനുശോചനം രേഖപ്പെടുത്തി. സിസി പ്രസിഡന്റ് സുഭാഷ് ഉദ്ഘാടനം ചെയ്തു. സിസി സെക്രട്ടറി റഷീദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
വനിതാ കണ്‍വീനർ ശുഭ രവി സതീഷ് പൊട്ടത് ബിജി സുരേഷ് സുജിത് വി.പി ലെനിൻ കുഴിവേലിൽ തുടങ്ങിയവർ സംസാരിച്ചു സമ്മളനത്തിൽ യൂണിറ്റ് സെക്രട്ടറി പ്രമോദ് കുമാർ പ്രവർത്തന റിപ്പോർട്ടും രാജീവൻ തിടിൽപറന്പിൽ സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 24 അംഗ പ്രവർത്തക സമിതി അംഗങ്ങളെയും വരാനിരിക്കുന്ന കേന്ദ്രക്കമ്മിറ്റി സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി നിയാസ് ടി(സെക്രട്ടറി), മുഹമ്മദ് അലി .എം.കെ(പസിഡന്റ്), നാരായണൻ .പി(ട്രഷറർ), വനിതാ കണ്‍വീനർ സാഹിദ അസീസ് എന്നിവരെ തെരഞ്ഞെടുത്തു.
കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ വാർഷിക സമ്മേളനം
10:52 PM Jun 24, 2019 | Deepika.com