ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന്യൂ​ക്ലി​യ​ർ വി​ദ​ഗ്ദ്ധ റീ​ത്ത​യ്ക്ക് അം​ഗീ​കാ​രം

10:38 PM Jun 24, 2019 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എ​ന​ർ​ജി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ന​ർ​ജി ഫോ​ർ ന്യു​ക്ലി​യ​ർ എ​ന​ർ​ജി​യു​ടെ അ​സി. സെ​ക്ര​ട്ട​റി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന്യു​ക്ലി​യ​ർ വി​ദ​ഗ്ദ്ധ റീ​ത്താ ഭ​ര​ൻ​വാ​ലി​ന് യു​എ​സ് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം. ഈ ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണി​വ​ർ.

ജൂ​ണ്‍ 20ന് ​ചേ​ർ​ന്ന യു​എ​സ് സെ​ന​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ട്രം​പ് നോ​മി​നേ​റ്റ് ചെ​യ്ത റീ​ത്ത​യെ അ​നു​കൂ​ലി​ച്ചു 86 പേ​ർ വോ​ട്ടു ചെ​യ്ത​പ്പോ​ൾ ഹാ​ജ​രാ​യ അ​ഞ്ചു പേ​രാ​ണ് എ​തി​ർ​ത്ത​ത്. ഡ​മോ​ക്രാ​റ്റി​ക് അം​ഗ​ങ്ങ​ളാ​ണ് എ​തി​ർ​ത്ത​ത്.


എ​ന​ർ​ജി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗേ​റ്റ്വെ ഫോ​ർ ആ​ക്സി​ല​റേ​റ്റ​ഡ് ഇ​ന്ന​വേ​ഷ​ൻ ഇ​ൻ ന്യൂ​ക്ലി​യ​ർ വി​ഭാ​ഗ​ത്തി​ൽ 2016 മു​ത​ൽ റീ​ത്ത പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ജ​നു​വ​രി​യി​ലാ​യി​രു​ന്നു ഇ​വ​രെ നോ​മി​നേ​റ്റ് ചെ​യ്ത​ത്.

യു​എ​സ് നാ​വി​ക സേ​ന​യ്ക്കാ​യി അ​ഡ്വാ​ൻ​സ്ഡ് ന്യൂ​ക്ലി​യ​ർ ഫ്യൂ​വ​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ റീ​ത്ത നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദ​വും യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മി​ഷി​ഗ​ണി​ൽ നി​ന്നും പി​എ​ച്ച്ഡി​യും ഇ​വ​ർ നേ​ടി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ