ഹൂസ്റ്റണ്‍: ഷിക്കാഗോ സീറോ മലബാർ ദേശീയ കണ്‍വൻഷനു വൈസ് ചെയർമാൻമാരായി ബാബു മാത്യു പുല്ലാട്ടിനെയും ജോസ് മണക്കളത്തിനെയും തെരഞ്ഞെടുത്തു. ഇരുവരും ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനായിൽ ഇടവകയിലെ ആദ്യകാല പ്രവർത്തകരും പാരീഷ് കൗണ്‍സിൽ, എസ്എംസിസി, കൈർക്കാരൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചവരുമാണ്.
അയ്യായിരം വിശ്വാസികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഹൂസ്റ്റണ്‍ കണ്വൻഷൻ അമേരിക്കയിലെ ഏറ്റവും വലിയ സീറോ മലബാർ കൂട്ടായ്മയായി മാറും. കണ്‍വൻഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രണ്ടു വൈസ് ചെയർമാൻമാരാണ് ഇത്തവണ നേതൃനിരയിൽ പ്രവർത്തിക്കുന്നത്. അമേരിക്കയിലുടെനീളം മിക്ക പാരീഷുകളിലും കിക്കോഫുകൾ സംഘടിപ്പിക്കുവാൻ എക്സിക്യുട്ടീവ് അംഗങ്ങൾക്കൊപ്പം വൈസ് ചെയർമാ·ാരും ഉണ്ടായിരുന്നു.
ഹൂസ്റ്റണിൽ നടക്കുന്ന കണ്വൻഷൻ വൻ വിജയമാകുമെന്നും വിശ്വാസികൾക്ക് നവ്യാനുഭവം പകരുമെന്നും ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ നാലു വരെ ഹൂസ്റ്റണിലാണ് കണ്വൻഷൻ. ഏവരെയും സെന്റ് ജോസഫ് കണ്വൻഷൻ നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ബാബു ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
സീറോ മലബാർ കണ്വൻഷൻ: വൈസ് ചെയർമാൻമാരായി ബാബു പുല്ലാട്ടിനെയും ജോസ് മണക്കളത്തിനെയും തെരഞ്ഞെടുത്തു
10:35 PM Jun 24, 2019 | Deepika.com