ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ജൂണ്‍ 29 ന് ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ അക്ഷരശ്ലോക സദസും, അന്താക്ഷരിയും സംഘടിപ്പിക്കുന്നു.
ഡാളസ്സ് മെട്രോപ്ലെക്സിലെ മലയാള അക്ഷര സ്നേഹികൾക്ക് തങ്ങളുടെ ഭൂതകാലത്തേക്ക് ഒരു മടക്ക യാത്ര നടത്തുന്നതിനും, ഓർമ്മയിൽ സൂക്ഷിച്ചിട്ടുള്ള നല്ല ശ്ലോകങ്ങൾ വേദിയിൽ അവതരിപ്പിക്കുന്നതിനും ലഭിക്കുന്ന സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.ഗാർലന്റ് അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന അന്താക്ഷരിയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് ഓച്ചാലിൽ-469 363 5642, അനശ്വരം മാംന്പിള്ളി -214 997 1385
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസ് കേരള അസോസിയേഷൻ അക്ഷരശ്ലോക സദസും അന്താക്ഷരിയും ജൂണ്‍ 29ന്
10:34 PM Jun 24, 2019 | Deepika.com