വാഷിംഗ്ടണ്‍ ഡിസി.: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സിന് കൊടി ഉയരുവാന് ഇനി 28 ദിവസങ്ങള്‍ മാത്രം ശേഷിക്കെ, വിവിധ വിനോദ പരിപാടികള്‍ക്കുള്ള രജിസ്ട്രേഷനുകള്‍ ഇടവകകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതായി കോ-ഓര്‍ഡിനേറ്റേഴ്സ് അറിയിച്ചു.
ഇടവകകളില്‍ നിന്നുമുള്ള പ്രോഗ്രാമുകള്‍ ക്രമീകരിക്കേണ്ടത് ഈ വര്‍ഷത്തെ ചിന്താവിഷയമായ 'യേശു ക്രിസ്തു ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴിയുകയില്ല' കൊരിന്ത്യര്‍ 3:11 എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്നത് ഉചിതമായിരിയ്ക്കുമെന്ന് കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു.
ഓരോ ഇടവകകള്‍ക്കും അനുവദിച്ചിരിക്കുന്ന സമയം 7 മിനിറ്റാണ്. ഇടവകകള്‍ക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് ഫോം പൂരിപ്പിച്ച് വികാരിയുടെ അംഗീകാരത്തോടു കൂടി കോ-ഓര്‍ഡിനേറ്റര്‍ അനു പീറ്ററിന്റെ പേര്‍ക്ക് അയച്ചു കൊടുക്കേണ്ടതാണ്. പൂര്‍ത്തീകരിച്ച രജിസ്ട്രേഷന് ഫോമുകള്‍ ലഭിക്കുന്ന മുന്‍ഗണനാക്രമത്തിലായിരിക്കും പ്രോഗ്രാമുകള്‍ ക്രമീകരിക്കുന്നത്.
വിവരങ്ങള്‍ക്ക്:അനു പീറ്റര്‍ 914-275-7990, അനി നൈനാന് 973-980-3140, ഷീല ജോസഫ് 845-548-4179
ഫാമിലി കോൺഫറൻസ് ടാലന്റ് നൈറ്റ്; ഇടവകകൾക്ക് 7 മിനിറ്റ് മാത്രം
09:11 PM Jun 18, 2019 | Deepika.com