ഹൂസ്റ്റൺ: കേരളത്തിന്റെ വ്യാവസായിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉജ്ജ്വല സാന്നിധ്യവും മുൻ രാജ്യസഭാംഗവുമായ വക്കച്ചൻ മറ്റത്തിലിന് (എം.ജെ. വർക്കി മറ്റത്തിൽ) ലേക് ഷോർ ഹാർബർ അസോസിയേഷന് സ്വീകരണം നൽകി.
കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി പാലാ മർച്ചന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായി തുടരുകയാണ് വക്കച്ചൻ മറ്റത്തിൽ. മോണ്ട് ഫോർട് യേർക്കാട് സ്കൂൾ വിദ്യാഭ്യാസവും ട്രിച്ചി സെന്റ് ജോസഫ്സ് കോളജിൽ നിന്നും ബിരുദവും നേടിയ അദ്ദേഹം ഉപരി പഠനത്തിനായ് അമേരിക്കയിലെത്തി എംബിഎ കരസ്ഥമാക്കി. തിരികെ പാലായിലെത്തി കുരുമുളക് വ്യാപാരിയായ എം.ഒ. ദേവസ്യയുടെ കൂടെ ചേർന്ന് കുടുംബ ബിസിനസ് തുടരുകയും ചെയ്തു.
ലേക്ക് ഷോർ ഹാർബർ ഭൂമികയുടെ തടാകകരയിൽ നടന്ന യോഗത്തിന് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് നേതാക്കളുടെ സാന്നിധ്യം ഏറെ വർണാഭമാക്കി.
ലേക് ഷോർ ഹാർബർ വക്കച്ചൻ മറ്റത്തിലിനെ ആദരിച്ചു
09:10 PM Jun 17, 2019 | Deepika.com