ഗാർലാൻഡ് (ഡാളസ്): കേരള രാഷ്ട്രീയത്തിലും ബിസിനസിലും മികച്ച നേതൃപാടവവും സംഘടനാ വൈഭവവും കൊണ്ട് ഒരുപോലെ ശ്രദ്ധയാകർഷിച്ച വ്യക്തിത്വത്തിനുടമയുമായ വക്കച്ചൻ മറ്റത്തിലിന് (എം.ജെ. വർക്കി മറ്റത്തിൽ) ഡാളസ് കേരള അസോസിയേഷൻ പൗര സ്വീകരണം നൽകുന്നു . ജൂണ്‍ 17 ന് (തിങ്കൾ) വൈകുന്നേരം ആറിന് ഗാർലൻഡിലുള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് സ്വീകരണ പരിപാടികൾ.
ഫോർട്ട് വർത്തിലെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക്: റോയ് കൊടുവത്ത് 972 569 7165, ഡാനിയേൽ കുന്നേൽ 469 274 3456, പ്രദീപ് നാഗനൂലിൽ 973 580 8784.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വക്കച്ചൻ മറ്റത്തിലിന് ഡാളസിൽ സ്വീകരണം ജൂണ്‍ 17 ന്
04:55 PM Jun 15, 2019 | Deepika.com