വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ ഓണഘോഷം സെപ്റ്റംബർ 7 ന്

06:06 PM Jun 14, 2019 | Deepika.com
വൈറ്റ് പ്ലെയിൻസ്‌, ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 7 ന് (ശനി) 11 മുതല്‍ 6 വരെ വിപുലമായ പരിപാടികളോടെ നടത്തുന്നു. ന്യൂ റോഷലിൽ ഉള്ള ആൽബർട്ട് ലിണാർഡ് സ്‌കൂളിലാണ് (25 Gerada Ln , New Rochelle , NY 10804 ) ആഘോഷപരിപാടികൾ.

ഓണപരിപാടികളോടൊപ്പം തന്നെ പൂമരം എന്ന മെഗാ ഷോയും ഓണത്തിന്റെ ഭാഗമായി നടത്തുന്നു. കേരളത്തിലെ നിന്നും എത്തുന്ന 14 അധികം കലാകാരൻമാരും കലാകാരികളും ഉൾപ്പെടുന്ന ടീം ആണ് പൂമരം. പിന്നണി ഗായകരായ വൈക്കം വിജയലക്ഷിയും കല്ലറഗോപനും കേരള സിനിമയിലെ പ്രമുഖ നടി നടന്മാരെയും, ഫ്യൂഷൻ, ഹാസ്യം എന്നിവ ഉൾപ്പെടുത്തി എല്ലാ പ്രായത്തിൽ ഉള്ളവർക്കും ഇഷ്‌ടപെടുന്ന ഒരു ടീം ആണ് പൂമരം.

ഓണക്കാലത്തിന്‍റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ഇത്തവണയും ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും തിരുവാതിരകളിയും പുലിക്കളിയും തുടങ്ങി വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

വെസ്റ്റ്ചെസ്റ്ററിന്‍റെ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ വേണ്ടി മാത്രം കേരളത്തിൽനിന്നും സിനിതാരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം അമേരിക്കയിൽ എത്തുന്നുണ്ട് എന്നത് ഈ വർഷത്തെ ആഘോഷത്തിന്‍റെ പ്രത്യേകതയാണ്.

നാൽപ്പത്തിനാല് ഓണം കണ്ട അപൂര്വ്വ സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവുംആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവേലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടിഉണ്ടാക്കുന്നു. മത സൗഹാർദ്ധത്തിന്റെ സംഗമ വേദി കൂടിയാണ് വെസ്റ്റ്‌ ചെസ്റ്ററിന്റെ ഓണാഘോഷം. എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിവിഭവ സമർത്ഥമായ സദ്യകൊണ്ടും എന്നും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നാക്കിമാറ്റാൻ
അസോസിയേഷൻ ഭാരവാഹികൾ എന്നും ശ്രദ്ധിക്കാറുണ്ട്.

ഓണഘോഷത്തിന്‍റെ വിജയത്തിനായി വെസ്റ്റ് ചെസ്റ്റര്‍, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്‍റ് ജോയി ഇട്ടൻ ,വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ , സെക്രട്ടറി നിരീഷ് ഉമ്മൻ , ട്രഷറര്‍ ടെറൻസൺ തോമസ് , ജോയിന്‍റ് സെക്രട്ടറി പ്രിൻസ് തോമസ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജൻ ടി. ജേക്കബ് എന്നിവര്‍ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ