ക​ല കു​വൈ​റ്റ് അ​ബാ​സി​യ മേ​ഖ​ല പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

01:43 AM Jun 14, 2019 | Deepika.com
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് കേ​ര​ള സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ മാ​തൃ​ഭാ​ഷ പ​ഠ​ന പ​ദ്ധ​തി​യു​ടെ 2019-20വ​ർ​ഷ​ത്തെ അ​ബാ​സി​യ മേ​ഖ​ല ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

അ​ബാ​സി​യ ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ’പൂ​ക്കാ​ലം’ എ​ന്ന പേ​രി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ​യാ​ണ് ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ലോ​ക കേ​ര​ള സ​ഭാം​ഗ​വും ക​ല കു​വൈ​റ്റ് ജ​ന​കീ​യ മാ​തൃ​ഭാ​ഷ കേ​ന്ദ്ര സ​മി​തി​യം​ഗ​വു​മാ​യ സാം ​പൈ​നും​മൂ​ട് പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​റ്റ് മാ​തൃ​ഭാ​ഷ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​നീ​ഷ് ക​ല്ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ജു ടി​കെ, മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജെ ​സ​ജി, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ജോ​സ​ഫ് പ​ണി​ക്ക​ർ, മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ അം​ഗം സ​ജി​ത സ്ക​റി​യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ജു ടി​കെ അ​ധ്യാ​പ​ക​ർ​ക്ക് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​രു​നൂ​റോ​ളം കു​ട്ടി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​രും മാ​തൃ​ഭാ​ഷ സ്നേ​ഹി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. മാ​തൃ​ഭാ​ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സം യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലും ര​ണ്ടു ദി​വ​സം ക​ല സെ​ന്‍റ​റി​ലും (ഞാ​യ​ർ മു​ത​ൽ ബു​ധ​ൻ വ​രെ) എ​ന്ന രീ​തി​യി​ൽ ന​ട​ക്കു​മെ​ന്ന് മാ​തൃ​ഭാ​ഷ സ​മി​തി മേ​ഖ​ല ക​ണ്‍​വീ​ന​ർ അ​റി​യി​ച്ചു. ക​ല കു​വൈ​റ്റ് മേ​ഖ​ലാ സെ​ക്ര​ട്ട​റി ശൈ​മേ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ന് അ​ബാ​സി​യ മേ​ഖ​ല മാ​തൃ​ഭാ​ഷ സ​മി​തി ക​ണ്‍​വീ​ന​ർ കി​ര​ണ്‍ കാ​വു​ങ്ക​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ