ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കണ്വൻഷനുകളിലെ നിത്യ സാന്നിധ്യമായ ചിന്മയാമിഷനിലെ സ്വാമി ശാന്താനന്ദയും സ്വാമി സിദ്ധാനന്ദയും ന്യൂജേഴ്സിയിൽ നടക്കുന്ന പത്താമത് കണ്വൻഷനിലും പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോൻ, ജനറൽ സെക്രട്ടറി കൃഷ്ണരാജ് എന്നിവർ അറിയിച്ചു.
തായ്വാനിൽ ബിസിനസ് ചെയ്തിരുന്ന രാഘവൻ 60 കളിൽ ചി·യാനന്ദ സ്വാമിയുടെ വിദേശയാത്രകളുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1992 ൽ വേദാന്ത പ്രചരണം പൂർണ പ്രവർത്തനമായി തീരുമാനിക്കുകയും സ്വാമി ചി·യാനന്ദനിൽനിന്ന് സന്യാസം സ്വീകരിച്ച് സ്വാമി ശാന്താനന്ദയായി. ഹോങ്കാംഗിലും തായ്വാനിലും ചി·യാ മിഷൻ കേന്ദ്രങ്ങൾ തുടങ്ങിയ സ്വാമി ശാന്താനന്ദ പിന്നീട് അമേരിക്കയിലെത്തി.
ഫിലാഡൽഫിയയിലും ന്യുജേഴ്സിയിലും ചി·യമിഷൻ സ്ഥാപനങ്ങൾ കെട്ടിപ്പെടുത്തി. വടക്കേ അമേരിക്കയിൽ വ്യാപകമായി യാത്ര ചെയ്ത് ഗീതാ ജ്ഞാനയജ്ഞവും ഉപനിഷത് ഭഗവത് ഗീതാ പ്രഭാഷണങ്ങളും നടത്തി. ചി·യാ മിഷന്റെ സുവർണ ജൂബിലി വർഷമായിരുന്ന 2001ൽ വിവിധ സ്ഥലങ്ങളിലായി 50 ഗീതാ ജ്ഞാനയജ്ഞങ്ങൾ നടത്തി ശ്രദ്ധനേടി. അമേരിക്കയിലും കാനഡയിലുമായുള്ള 50 ഓളം ചി·യമിഷൻ കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്ന സ്വാമി ശാന്താനന്ദ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
1972ൽ സ്വാമി ചി·യാനന്ദന്റെ കീഴിൽ വേദപഠനത്തിനായി ചേർന്ന സ്വാമി സിദ്ധാനന്ദ പഠനം പൂർത്തിയാക്കിയ ശേഷം വർഷങ്ങളോളം ചെന്നെ ചി·യാമിഷനിലും കുറച്ചുനാൾ കൊച്ചിയിലെ ചി·യ ഇന്റർ നാഷനൽ ഫൗണ്ടേഷനിലും ചുമതല വഹിച്ചു. മിഷന്റെ മാസികകളായ തപോവൻ പ്രസാദ് , ബാലവിഹാർ എന്നിവയുടെ വളർച്ചക്ക് കാര്യമായ പങ്ക് വഹിച്ചു. ചെന്നെയിൽ നിരവധി സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും നിരവധി യുവാക്കളെ ചി·യാമിഷനുമായി അടുപ്പിക്കുകയുംചെയ്തു. 1994 ചി·യാമിഷൻ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലക്കാരനായി മിഷന്റെ പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നതിൽ നിർണായക നേതൃത്വം നൽകി.
റിപ്പോർട്ട്: പി. ശ്രീകുമാർ
കെഎച്ച്എൻഎ: ആത്മീയ സാന്നിധ്യമായി സ്വാമി ശാന്താനന്ദയും സ്വാമി സിദ്ധാനന്ദയും
01:09 AM Jun 14, 2019 | Deepika.com