കുവൈത്ത്: ഓവർസീസ് എൻസിപി കുവൈറ്റിന്റെ നേതൃത്വത്തിൽ എൻസിപി സ്ഥാപകദിനാചരണം ജൂണ്‍ 10 അബാസിയ കഐകെ ഹാളിൽ സംഘടിപ്പിച്ചു. മതേതര ദിനമായി ആചരിച്ച ദിവസത്തിൽ ഓവർസീസ് എൻസിപി ദേശീയ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് മതേതരത്വ സന്ദേശം നൽകി.
ആക്ടിംഗ് സെക്രട്ടറി ്രെബെറ്റ് വർഗീസ് സ്വാഗതവും യൂത്ത് വിംഗ് കണ്‍വീനർ നോബിൾ ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സൂരജ് പോണത്ത്, ജോഫി മുട്ടത്ത് കേരളം, ലിംഗന്ന ആന്ധ്ര, സണ്ണി മിറാൻഡ കർണാടക, ഓം പ്രകാശ് രാജസ്ഥാൻ, റിങ്കു രാമേശ്വർ പഞ്ചാബ്, അമിത് കുമാർ ഹരിയാന ബിൻ എന്നിവർ സംബന്ധിച്ചു. എൻസിപി സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മധുര വിതരണവും നടത്തപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഒഎൻസിപി കുവൈറ്റിന്റെ നേതൃത്വത്തിൽ എൻസിപി സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു
11:11 PM Jun 12, 2019 | Deepika.com