കെഎച്ച്എൻഎ ക​ണ്‍​വ​ൻ​ഷ​ൻ: വി​ശ്വ​ജി​ത്ത് പി​ള്ള ഫെ​സി​ലി​റ്റീ​സ് ചെ​യ​ർ

10:48 PM Jun 12, 2019 | Deepika.com
ന്യൂ​ജേ​ഴ്സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ​ത്താ​മ​ത് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഫെ​സി​ലി​റ്റീ​സ് ചെ​യ​ർ​മാ​നാ​യി വി​ശ്വ​ജി​ത്ത് പി​ള്ള​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ഡോ ​രേ​ഖാ മേ​നോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ വി​ശ്വ​ജി​ത്ത് ഇ​രു​പ​ത് വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ലാ​ണ്. ലാം​ഗ്ഹോ​ണ്‍, യാ​ർ​ഡ്ലി ചി·​യ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ബാ​ല​വി​ഹാ​ർ, ഭാ​ര​തീ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, മ​റ്റു സാ​മൂ​ഹ്യ ക​ർ​മ്മ​മേ​ഖ​ല​ക​ളി​ലെ​ല്ലാം സ്തു​ത്യ​ർ​ഹ​മാ​യ പ​ങ്ക് വ​ഹി​ച്ചു​വ​രു​ന്നു.ഐ​ടി പ്രൊ​ഫ​ഷ​ണ​ലാ​യി ജോ​ലി നോ​ക്കു​ന്ന വി​ശ്വ​ജി​ത്ത് ഭാ​ര്യ ചാ​ന്ദ്നി പി​ള്ള, മ​ക്ക​ൾ ആ​ദി​ത്യ, മേ​ഘ​ന എ​ന്നി​വ​ർ​ക്കൊ​പ്പം ന്യൂ​ജേ​ഴ്സി​യി​ലെ റോ​ബി​ൻ​സ് വി​ലാ​ണ് താ​മ​സം.

ഓ​ഗ​സ​റ്റ് 30 മു​ത​ൽ സെ​പ്റ്റ​ന്പ​ർ 2 വ​രെ ന്യു​ജേ​ഴ്സി​യി​ലെ ചെ​റി​ഹി​ൽ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് മു​ത​ൽ പ​തി​നെ​ട്ട് വ​യ​സ്സ് വ​രെ​യു​ള്ള​വ​ർ​ക്കും, മു​തി​ർ​ന്ന​വ​ർ​ക്കും, ദ​ന്പ​തി​ക​ൾ​ക്കു​മാ​യി ആ​ക​ർ​ഷ​ക​മാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് //www.namaha.org/convention/cultural2019.html സ​ന്ദ​ർ​ശി​ക്കു​ക.

റിപ്പോർട്ട്: പി. ​ശ്രീ​കു​മാ​ർ