കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസിഡർ ജീവ സാഗർ കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജറല്ലായെ സന്ദർശിച്ചു. ഗൾഫ് മേഖലയിലെ രാഷ്ട്രീയ സാന്പത്തിക സാഹചര്യം, പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ നേരിടുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പ്രശ്നം കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായാണ് വിവരം. വിദേശകാര്യ മന്ത്രാലയം പ്രതിനിധി അയ്ഹാം അൽ ഒമർ, ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാജ് ഗോപാൽ സിംഗ്, പൊളിറ്റിക്കൽ സെക്രട്ടറി ഫഹദ് അഹമദ് ഖാൻ സുറി എന്നീവർ ചർച്ചയിൽ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ അംബാസിഡർ കുവൈത്ത് വിദേശകാര്യ സഹമന്ത്രിയെ സന്ദർശിച്ചു
10:53 PM Jun 11, 2019 | Deepika.com