കുവൈത്ത്: റംസാനിലൂടെ റയാനിലേക്കു എന്ന ശീർഷകത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സിൽ സംഘടിപ്പിച്ച കാന്പയിനോടനുബന്ധിച്ച് ഇസ്ലാമിക് കൗണ്‍സിൽ ഫഹാഹീൽ മേഖല കമ്മിറ്റി നടത്തിയ ക്വിസ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
ഓണ്‍ലൈൻ ക്വിസ് മത്സരത്തിൽ അബ്ദുൽ റഷീദ് മംഗഫ് കെആർഎച്ച്, മുഹമ്മദ് ശാഫി മംഗഫ് കെആർഎച്ച്,, അഷ്റഫ് മംഗഫ് ബ്ലോക്ക്4 എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി. ഓഫ്ലൈൻ ക്വിസ് മത്സരത്തിൽ മുസബീർ എൻപിസൂക്ക്സബാഹ്, ജമീല സൂക്ക്സബാഹ്, ഷക്കീൽ മംഗഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.
വിജയികൾക്കുള്ള സമ്മാനദാനം ഇസ്ലാമിക് കൗണ്‍സിൽ കേന്ദ്ര നേതാക്കളായ അബ്ദുൽ ഗഫൂർ ഫൈസി, മുഹമ്മദലി ഫൈസി, സൈനുൽ ആബിദീൻ ഫൈസി, നാസർ കോഡൂർ, അമീൻ മൗലവി എന്നിവർ വിതരണം ചെയ്തു. മേഖലാ നേതാക്കളായ ഫൈസൽ ചാനെത്ത്, അൻസാർ ഹുദവി, റഷീദ് മസ്താൻ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇസ്ലാമിക് കൗണ്‍സിൽ റംസാൻ ക്വിസ് വിജയികൾ
10:54 PM Jun 10, 2019 | Deepika.com