കുവൈത്ത് സിറ്റി: പ്രശസ്ത കന്നട സാഹിത്യകാരനും, തീയേറ്റർ സിനിമാ മേഖലയിലെ അതികായനും കേന്ദ്ര സംഗീത നാടക അക്കാഡമി ചെയർമാനുമായിരുന്ന ഗിരീഷ് കർണാടിന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.
രാജ്യം ജ്ഞാനപീഠം, പത്മഭൂഷൻ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുള്ള അദ്ദേഹം ഫാസിസ്റ്റ് പ്രതിരോധങ്ങളിലെ മുന്നണി പോരാളികളിൽ ഒരാളായിരുന്നു. മലയാളം ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നിര്യാണത്തോടെ പുരോഗമന രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ച ഒരു ബഹുമുഖ പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത്, ജനറൽ സെക്രട്ടറി ടികെ സൈജു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഗിരീഷ് കർണാഡിന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു
10:53 PM Jun 10, 2019 | Deepika.com