ദോഹ: ഉപഭോഗ സംസ്കാരവും സാന്പത്തിക ഭദ്രതയും മനുഷ്യരെ പലപ്പോഴും സ്വാർഥതയുടെ ഇടുങ്ങിയ ഇടനാഴികളിലേക്കാണ് നയിക്കുന്നതെന്നും ഇത് മാനവരാശിക്ക് അനാശാസ്യമായ സമ്മർദ്ധങ്ങളെ സമ്മാനിക്കുകയുള്ളൂവെന്നും ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡന്റ് പി. എൻ. ബാബുരാജൻ അഭിപ്രായപ്പെട്ടു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുനാൾ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യർക്കിടയിൽ സാമൂഹ്യ സൗഹാർദ്ധവും സാഹോദര്യവും ഉൗട്ടിയുറപ്പിക്കുന്നതിനാവണം ഓരോ ആഘോഷങ്ങളും പ്രയോജനപ്പെടുത്തേണ്ടതെന്നും ഈ അർഥത്തിൽ പെരുനാൾ നിലാവ് എന്ന പ്രസിദ്ധീകരണത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസീം ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ഷഫീഖ് കബീർ ആദ്യ പ്രതി ഏറ്റുവാങ്ങി. അധ്യാപകനും കൗണ്സിലറുമായ ശംസുദ്ധീൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രവാസത്തിന്ൈറ വിഹ്വലതകൾക്കിടയിലും സ്നേഹവും സഹകരണവും ശക്തിപ്പെടുത്തുന്ന സന്ദർഭങ്ങളായി ഓരോ ആഘോഷങ്ങളേയും പ്രയോജനപ്പെടുത്തമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ഡോ. എം. പി. ഹസൻ കുഞ്ഞി, എം. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. എം. പി. ഷാഫി ഹാജി, ഐ. എം.സി.സി. ചെയർമാൻ ട്രീ ജി.സി.സി. കമ്മറ്റി സുബൈർ ചെറുമോത്ത് തുടങ്ങിയവർ സംസാരിച്ചു. അൽ റഹീബ് ഇന്റർനാഷണൽ ബിസിനസ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മായൻ കണ്ടോത്ത്, പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അലി ഹസൻ ഹുദവി, ഫോട്ടോ ഗൾഫ് അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടർ ജാഫറുദ്ധീൻ, ഗുഡ്വിൽ കാർഗോ മാനേജിംഗ് ഡയറക്ടർ നൗഷാദ്, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. പെരുനാൾ നിലാവ് ചീഫ് എഡിറ്ററും മീഡിയ പ്ലസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
സാമൂഹ്യ സൗഹാർദ്ധത്തിന്റെ പ്രാധാന്യമേറുന്നു: പി. എൻ. ബാബുരാജൻ
10:52 PM Jun 10, 2019 | Deepika.com