ഡാളസ്: മാർത്തോമാ സൗത്ത് വെസ്റ്റ് റീജണ്‍ സെന്റർ എ സേവികാ സംഘം സംയുക്ത സമ്മേളനം ജൂണ്‍ 15 ശനിയാഴ്ച രാവിലെ 10 മുതൽ ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ചിൽ നടത്തും.
ഒക്കലഹോമ, കൊളറാഡോ, കാൻസസ്, ഡാളസ് തുടങ്ങിയ മാർത്തോമാ ഇടവകകളിൽ നിന്നുള്ള സേവികാ സംഘം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. യോഗത്തിൽ ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ച് വികാരി റവ. മാത്യു ജോസഫ് (മനോജച്ചൻ) മുഖ്യ പ്രാസംഗികനായിരിക്കും. സമ്മേളനത്തിൽ എല്ലാ സേവികാ സംഘം പ്രതിനിധികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :റവ. മാത്യു മാത്യൂസ് : 469 274 2683 ിൃശ2019ഷൗില10മെഴമാമാ.ഷുഴ
റിപ്പോർട്ട്: പി.പി. ചെറിയാൻ
മാർത്തോമാ സൗത്ത് വെസ്റ്റ് റീജണ്‍ സേവികാ സംഘം സമ്മേളനം ഡാളസിൽ
10:32 PM Jun 10, 2019 | Deepika.com