ഹൂസ്റ്റണ്‍: ഹെവൻലി ഫീസ്റ്റിന്റെ സ്ഥാപക പാസ്റ്ററും അനുഗ്രഹീത ദൈവ വചന അധ്യാപകനും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വിവിധ ഭാഷക്കാരുടെ ഇടയിൽ ശുശ്രൂഷിക്കുന്ന ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ) ഈ ആഴ്ച ജൂണ്‍ 14,15 (വെള്ളി, ശനി) തീയതികളിൽ വൈകിട്ട് 6.30ന് ഹൂസ്റ്റണ്‍ പട്ടണത്തിൽ ശുശ്രൂഷിക്കുന്നു.
മെയ് മാസത്തിൽ ന്യൂയോർക്കിലും കാനഡയിലെ ടൊറന്േറാ പട്ടണത്തിലും ആയിരങ്ങൾ പങ്കെടുത്ത മീറ്റിംഗുകൾക്കുശേഷം തങ്കു ബ്രദർ വീണ്ടും ഹ്രസ്വ സന്ദർശനത്തിന് ഈയാഴ്ച അമേരിക്കയിലെത്തി.
ഹൂസ്റ്റണ്‍ നഗരത്തിലെ ഓൾ സെന്റ്സ് ചർച്ചിൽ (All Saints Church, 605 Dulles Ave, Stafford, TX 77477 ) ദൈവീക രോഗസൗഖ്യ വിടുതൽ ശുശ്രൂഷയിൽ തങ്കു ബ്രദർ ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്.
കേരളത്തിലെ പ്രമുഖ ക്രിസ്ത്യൻ ചാനലായ പവർവിഷൻ, ഹാർവെസ്റ്റ് ടിവി, കൂടാതെ സൂര്യ ടിവി (മലയാളം), ആരാധന ടിവി (തെലുങ്ക്), നന്പിക്കയ് ടിവി (തമിഴ്) എന്നിവയിൽ എല്ലാദിവസവും ന്ധകവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്’ സംപ്രേഷണം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 713 543 1811, 224 628 0405.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
തങ്കു ബ്രദർ ജൂണ്‍ 14, 15 തീയതികളിൽ ഹൂസ്റ്റണിൽ ശുശ്രൂഷിക്കുന്നു
10:20 PM Jun 10, 2019 | Deepika.com