അബുദാബി : യുഎഇയിലെ റോഡുകളിൽ മത്സരിച്ചു വാഹനം ഓടിക്കുന്നവർക്കു അബുദാബി പോലീസിന്റെ അന്ത്യശാസന. അപകടകരമാംവിധ നടത്തുന്ന മത്സരയോട്ടത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ 6 മാസത്തേക്ക് കണ്ടുകെട്ടുന്നതുകൂടാതെ ഓടിക്കുന്നയാൾക്കു 23 ബ്ലാക്ക് പോയിന്റും 2000 ദിർഹം പിഴയും നൽകും.
റംസാനിലെ നാലാം ദിനത്തിൽ അൽഐനിൽ നടന്ന മത്സരയോട്ടത്തിൽ കാൽനടയാത്രക്കാരായിരുന്ന രണ്ടു വനിതകൾ ഉൾപ്പടെ നാലുപേർ മരിച്ച സംഭവമാണ് കടുത്ത നടപടികൾക്ക് അധികൃതരെ പ്രേരിപ്പിച്ചത്. വാഹനത്തിന്റെ നിർമ്മാണഘടനയിൽ അനുമതിയില്ലാതെ മാറ്റം വരുത്തി ഉപയോഗിക്കുന്നവർക്കും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. 12 ബ്ലാക്ക് പോയിന്റും 1000 ദിർഹം പിഴയും നൽകും . വാഹനം 30 ദിവസത്തേക്ക് പിടിച്ചിടുകയും ചെയ്യും.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
മത്സരയോട്ടം റോഡിൽ വേണ്ട; 23 ബ്ലാക്ക് പോയിന്റും 2000 ദിർഹവും പിഴ ഈടാക്കും
03:15 PM May 23, 2019 | Deepika.com