ഒക്ലഹോമ: നോർത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന നേറ്റീവ് അമേരിക്കൻ മിഷ്യൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ലഹോമയിൽ വെക്കേഷൻ ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നു.
ഒക്ലഹോമ ബ്രോക്കൻ ബൊ ക്യാന്പ് ഇസ്രായേൽ ഫോൾസത്തിൽ ജൂണ്‍ 2 മുതൽ ജൂണ്‍ 7 വരെയാണ്. വിബിഎസ്, ബൈബിൾ പഠനം, ഗാനപരിശീലനം, ക്വിസ്, സ്പോർട്സ്, ടാലന്റ് ഷോ തുടങ്ങിയ നിരവധി പരിപാടികൾ വിബിഎസിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മേയ് 26 ഞായറാഴ്ചയാണ് വിബിഎസിന് രജിസ്ട്രേഷൻ അവസാനിക്കുന്നത്. ഇടവകകളിലെ വികാരിമാരിൽ നിന്നോ, സെക്രട്ടറിമാരിൽ നിന്നോ രജിസ്ട്രേഷൻ ഫോം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
ഷീബാ മാത്യു namokalahoma@gmail.com
റിപ്പോർട്ട്: പി.പി. ചെറിയാൻ
മാർത്തോമ നേറ്റീവ് അമേരിക്കൻ മിഷൻ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂണ്‍ രണ്ടു മുതൽ
02:52 PM May 23, 2019 | Deepika.com